Tuesday, October 13, 2009

ഭാസ്കര പട്ടേലര്‍ക്കും വെട്ടുക്കിളിക്കും ഇനി വരാനിരിക്കുന്ന ചെല്ലക്കിളികള്‍ക്കും...

ഈ പോസ്റ്റിന്റെ കമന്റിന്റെ മറുകുറിക്കമന്റുകള്‍ (ഇതൊരു ശീലമാക്കുന്നില്ല, ഇപ്പോള്‍ മാത്രം).

പ്രിയ പട്ടലേലരേ,

ലത പറഞ്ഞ ലത് ഇങ്ങിനെ:

ആര്‍‌എസ്‌എസ് ചായ്‌വുണ്ടെന്ന് ഉമേഷ് പറഞ്ഞതുകേട്ട് ഒരു കമ്പനി കിട്ടുമോന്ന് നോക്കാന്‍ വക്കാരിയുടെ ബ്ലോഗില്‍ പോയി നോക്കി (തണുപ്പുകാലം വരുകയല്ലേ, നാഗ്‌പൂരില്‍ ആറഞ്ചുവാങ്ങാന്‍ പോകുവാണ്, അതിനാ കമ്പനി). ചായ്‌പ് പോയിട്ട് ഒരു തിണ്ണ പോലും കണ്ടില്ല.

എന്റെ പട്ടാളരേ, എനിക്ക് ചായ്‌വ് ആറെസ്സെസ്സിലോട്ടാണെന്ന് ശ്രീ ഉമേഷ് പറഞ്ഞത് വീട്ടില്‍ വന്ന് രാത്രിയില്‍ എന്റെ മുണ്ട് പൊക്കി കാക്കിനിക്കറുണ്ടോ എന്ന് നോക്കി യൊന്നുമല്ല (ആണോ ഉമേഷേ?). എന്റെ പോസ്റ്റുകളും എന്റെ കമന്റുകളും വായിച്ച് വായിച്ച് വിശകലനം ചെയ്തതില്‍ നിന്നാണ് ഇതുവരെ എന്റെ ആർ. എസ്. എസ്. ചായ്‌വ് വ്യക്തമായി പറഞ്ഞിട്ടില്ലാത്ത ഞാന്‍ (കൊച്ചുകള്ളന്‍, വ്യക്തമായില്ല എന്നേ പറഞ്ഞുള്ളൂ, ഇല്ലാ എന്ന് പറഞ്ഞില്ല) ഇവിടെ അതു വ്യക്തമായി പറഞ്ഞതിന്റെ ആർജ്ജവത്തിനു് സ്പെഷ്യൽ സല്യൂട്ടടിച്ചത്.

ശ്രീ ഉമേഷ് ലത് പറഞ്ഞപ്രകാരം എന്റെ പോസ്റ്റുകള്‍ നോക്കിയിട്ടാണ് ലത പറഞ്ഞത്, അങ്ങിനെയൊന്നും തോന്നുന്നില്ല എന്ന്. അതായത് ഇതെല്ലാം പോസ്റ്റിന്റെയും കമന്റിന്റെയും അടിസ്ഥാനത്തില്‍ മാത്രമുള്ള കളികളാണ്. ഇതിനിടയ്ക്ക് ബാളിന്റെ കളി എവിടെനിന്ന് വന്നൂ പട്ടരേ?

പട്ടേഴ്സ്, എനിക്ക് ആറെസ്സിസ്സില്‍ ഒരു ചായ്‌വുണ്ടോ, കമ്മ്യ്യൂണസത്തില്‍ രണ്ട് ചായ്‌വുണ്ടോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. എന്റെ സിദ്ധാന്തപ്രകാരം നിരോധി ക്കപ്പെടാത്ത ഏത് പ്രസ്ഥാനത്തിലേക്കും ചായ്‌വാന്‍ ഒരു ഇന്ത്യന്‍ പൌരന് അവകാശമുണ്ട്. സോ സിമ്പിള്‍. പക്ഷേ എന്റെ ചായ്‌വ് മറ്റുള്ളവര്‍ അങ്ങ് തീരുമാനിച്ചാല്‍ ഞാന്‍ വയലന്റാവും. സോ സോ സിമ്പിള്‍. അതായത് വല്ലവനും ചാര്‍ത്തിത്തരുന്ന പട്ടമനുസരിച്ചല്ല ഞാന്‍ എന്റെ ചായ്‌വ് തീരുമാനിക്കുന്നത് സോ സിമ്പിള്‍.
ഇനി എനിക്കൊരു ചായ്‌വുണ്ടെങ്കില്‍ മനസ്സുണ്ടെങ്കില്‍ ഞാന്‍ ആര്‍ജ്ജവിക്കും. അതിലും സിമ്പിള്‍. അല്ലാതെ ആരെങ്കിലും പത്തുപേര്‍, ഡേയ് നീ ആറെസ്സെസ്സാടേ എന്ന് പറഞ്ഞൂ എന്ന് വെച്ച് ഞാനൊട്ട് ആറെസ്സെസ്സുകാരനല്ലാതാവാനും പോവുന്നില്ല, ആവാനും പോവുന്നില്ല. സോ സിമ്പിള്‍. എന്റെ പോസ്റ്റും കമന്റും വായിച്ചിട്ട് എന്റെ ആര്‍ജ്ജവമളക്കുന്നു ആ ആര്‍ജ്ജവോമീറ്ററിനോട് മത്സരിക്കാന്‍ എന്റെ പൊന്നേ ഞാനില്ലേ. എന്നുവെച്ച് ഒരു ആറെസ്സെസ്സുകാരനായിട്ടും അത് തുറന്ന് പറയാന്‍ കഴിയാത്തത്തിന്റെ വിമ്മിഷ്ടമൊന്നും ഞാന്‍ പോസ്റ്റാക്കുന്നില്ലെന്റിഷ്ടാ.നാട്ടിലൊക്കെ കൊച്ചുപിള്ളേരെ മുണ്ടാണ്ടിരീപ്പിക്കാന്‍ പോലീസ് വരുന്നൂ, ഭൂതം വരുന്നൂ എന്നൊക്കെ മുത്തശ്ശിമാര്‍ പറയാറില്ലേ. അത് കേട്ടാല്‍ പിന്നെ പിള്ളേര്‍ ഒന്നും മിണ്ടൂല്ല. അതുപോലുള്ള ഒരു നമ്പരല്ലിയോ ഈ ആറെസ്സാര്‍ജ്ജവം. കളി നമ്മളോടാണോ പട്ടേലരേ :)

അല്ല പട്ടരേ, ഇതിനിടയ്ക്ക് ഈ ബാളെവിടെനിന്ന് വന്നൂ?

ഇനി പട്ടര്‍ക്ക് ആ ആറെസ്സെസ്സാര്‍ജ്ജവത്തിന്റെ ഗുട്ടന്‍സ് അറിയണോ? എന്റെ പട്ടരേ, പട്ടരൊക്കെ എത്ര ശുദ്ധന്‍... ഒരു പോസ്റ്റും ഒരു കമന്റുമൊക്കെ ചുമ്മാ അങ്ങ് ഉണ്ടാവുന്നതാണ് എന്നാണോ പട്ടര്‍ ഓര്‍ത്തത്? ഇതിനൊക്കെ പിന്നിലുള്ള എഫര്‍ട്ടും ആലോചനയുമൊക്കെ എത്രയാണെന്നറിയാമോ പട്ടര്‍ക്ക്? പട്ടര്‍ തന്നെ പറ, എന്റെ ആ പോസ്റ്റില്‍ എന്റെ ആറെസ്സെസ്സാര്‍ജ്ജവം കണ്ടെ തെങ്ങിനെയൊക്കെയാണ്? പ്ലാവിനെയൊക്കെയാണ്? മാവിനെയൊക്കെയാണ്?

1. ആരാദ്യപുരുഷനിലും ആറെസ്സെസ്സിലുമുള്ള “ആ”
2. ജയകൃഷ്ണന്‍ മാഷ് വധം
3. ഒരു സീപ്പീയെം കാരന്‍ വിമ്മിഷ്ടപ്പെടുന്നതെപ്പോള്‍ (പാത്രം പളപളാ മിന്നുമ്പോള്‍)

എത്ര സിമ്പിളല്ലേ? ഇതിലും ആര്‍ജ്ജവമുള്ള പോസ്റ്റുകളും കമന്റുകളുമിട്ട ഞാന്‍ ഒടുവില്‍ ആരായീ? ഉമേഷായീ, ഭേഷായീ. എന്നിട്ടും ഇവിടെ ആറെസ്സെസ്സാര്‍ജ്ജവം കൊണ്ടുവന്നത് തികച്ചും നിഷ്കളങ്കമാണെന്ന് പട്ടര്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ടോ പട്ടരേ? തോന്നുന്നുണ്ടോ? പറ പട്ടരേ, തോന്നുന്നുണ്ടോ?

ഞാമ്പറയാം. തികച്ചും നിഷ്കളങ്കമാണ്. എന്താണ് കാരണം? അത് പട്ടര്‍ തന്നെ കണ്ടുപിടിക്ക്. എല്ലാം ഞാന്‍ തന്നെ അങ്ങ് സ്പൂണ്‍ ഫീഡ് ചെയ്താലോ? :)

അപ്പോള്‍ പട്ടര്‍ക്കിപ്പോള്‍ പിടികിട്ടിയല്ലോ, ആറെസ്സെസ്സാര്‍ജ്ജവങ്ങള്‍ എങ്ങിനെയെല്ലാം ഉണ്ടാവുന്നൂ എന്നത്? ഇതിന്റെയൊക്കെ പിന്നില്‍ വലിയ വലിയ കാര്യങ്ങളാ പട്ടരേ... നമുക്കിതൊന്നും പിടികിട്ടില്ല. ആദിമകാലം മുതല്‍ക്കേ ബ്ലോഗുകള്‍ ശ്രദ്ധിച്ച് ഫോളോ ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ പിടികിട്ടിയേക്കും, മനഃശാസ്ത്രമൊക്കെ... :(

വെട്ടുക്കിളീ, ചെല്ലക്കിളീ

അജ്ഞത ഒരിക്കലും ഒരു അപമാനമല്ല. പക്ഷേ അതൊരു ആഡംബരമാക്കരുത്. കുറഞ്ഞപക്ഷം അതൊരു അലങ്കാരമെങ്കിലുമാക്കരുത്. ഒന്നുമില്ലെങ്കിലും ആക്കരുത് :)

അതായത്, വെട്ടുക്കിളിയുടെ കമന്റ് ഞാന്‍ ശ്രീ ഉമേഷ് സ്റ്റൈലില്‍ ഒന്ന് വ്യാഖ്യാനിച്ച് സംഗ്രഹിച്ചാല്‍ (നാലഞ്ച് പ്രാവശ്യം വായിച്ചതിനു ശേഷം മാത്രം) ചെല്ലക്കിളി പറഞ്ഞ് വരുന്നത് ഞാനും ഹൂവും ലതയും ഒന്നായ നിന്നെയിഹ ഒന്നെന്ന് തന്നെയാണെന്ന്. ബ്ലോഗിലെ ഈ ഒരു കളിയില്‍ മാത്രം ഞാനിതുവരെ തലവെച്ച് കൊടുത്തിട്ടില്ലായിരുന്നു. ഇനിയും കൊടുക്കുന്നുമില്ല.

പക്ഷേ വെട്ടുക്കിളിയെ ഈ പോസ്റ്റിലേക്ക് ആകര്‍ഷിച്ച വാചകം ഞാന്‍ പറയട്ടേ :)

Labels:

Link

12 Comments:

At Tuesday, October 13, 2009 2:55:00 am, Blogger Ignited Words said...

ഇങ്ങളെന്തിനാപ്പാ ഇത്രക്ക് ബേജാറാവുന്നത്. ങ്ങള് ആ‍ർ എസ് എസെല്ലങ്കിൽ എന്തിനിത്രക്ക് വെപ്രാളം...

ന്ന്വച്ചാ...

കോഴിയെ കട്ടവന്റെ തലയിൽ പൂടകാണുമെന്ന് പറഞ്ഞപ്പോൾ....

വക്കാരി ഓടിപ്പെടച്ച് തലയിലെ പൂട തപ്പാൻ തുടങ്ങി...;)

 
At Tuesday, October 13, 2009 3:10:00 am, Blogger myexperimentsandme said...

ഇഗ്‌നൈറ്റഡ് വേഡ്‌സെന്നൊക്കെ തീഷ്ണമായ പേരുമിടും, ഒരുമാതിരി സ്ഫടികം ജോര്‍ജ്ജിന്റെ ആക്ച്വല്‍ ഒച്ചപോലത്തെ ഒച്ചയും :)

എന്റെ വര്‍ത്തില്ലാത്ത വേഡ്‌സേ, ഇത് ഞാന്‍ ആറെസ്സെസ്സാണെന്നോ അല്ലെന്നോ ഉള്ളതല്ലാ പ്രശ്നം, തല്ലാ പ്രശ്നം, തല്ലാ പ്രശ്നം എന്ന് ഒരു കാക്കത്തൊള്ളായിരം പ്രാവശ്യം
ഈ പോസ്റ്റിലും ആ പോസ്റ്റിലും മറ്റേ പോസ്റ്റിലും പറഞ്ഞു- എന്നിട്ടും വേഡ്സ് പിന്നെയും ലണ്ടനില്‍ തന്നെ.

വാഡ്‌സേ, പ്രശ്നം എന്റെ എന്റെ അനുവാദമില്ലാതെ എന്നെ ആക്കുന്നതാണ്. ഇപ്പം മനസ്സിലായോ? എവിടെ മനസ്സിലാവാതിരിക്കാന്‍ അല്ലേ. എന്നാലും മനസ്സിലായതുപോലെ ഭാവിക്കുക പോലും ചെയ്യരുത്.

ഇത്രയും വെറുപ്പല്‍ ഡയപ്പറേറിയാ കണ്ടിട്ടും വേഡ്‌സ് ചുറ്റിപ്പിടിച്ചത് ഏത് വേഡിലാ? ലാ? ലാ?

ആറെസ്സെസ്സ്...

അതാണ് ആ വേഡിന്റെ ഒരു ഇത്

ഇത് എന്നെക്കാളും വേഡിനെക്കാളും വുഡ്ഡിനേക്കാളും അറിയാവുന്ന താര്‍ക്കാ? താര്‍ക്കാ? താര്‍ക്കാ?

എന്റെ വേഡ്‌സേ, വേഡ്‌സിനെയൊക്കെ വിറ്റ കാശല്ലിയോ പലരുടെയും കയ്യിലിരിക്കുന്നത്.

വേഡ്‌സൊക്കെ എന്ത് പാവം.

:)

അല്ല വര്‍ത്ത്‌ലെസ് വേഡ്‌സേ, സ്വന്തം തലയിലെ പൂട തപ്പാന്‍ ഓടിപ്പെടയ്ക്കണോ? ചുമ്മാതങ്ങ് തപ്പിയാല്‍ പോരേ? അതോ ഓടിപ്പെടച്ചു എന്ന് വേഡ്സ് പറഞ്ഞ സ്ഥിതിയ്ക്ക് ഞാന്‍ പൂട തപ്പിയതിനിയെങ്ങാനും വേഡ്‌സിന്റെ തലയിലാണോ?

ഹേയ്...

 
At Tuesday, October 13, 2009 3:19:00 am, Blogger Ignited Words said...

അടങ്ങെന്റെ വക്കാരിപുഷ്ടാ,
ങ്ങൾടെ വെപ്രാളം കണ്ടാലറിയില്ലെ, ശരിക്കും കൊണ്ടിട്ടുണ്ടന്ന്, പഴയമാതിരി കണാകുണാന്ന് പറഞ്ഞാലൊന്നും ഇപ്പൊ പരിപ്പ് വേവുല്ല...

ഹോ എന്തൊരു ചൂട് എന്തൊരു ചൂട്....:):)

 
At Tuesday, October 13, 2009 3:36:00 am, Blogger myexperimentsandme said...

അതുതന്നെ വേഡ്‌സേ,

ചോദിച്ചതിനുത്തരം പറ- സ്വന്തം തലയിലെ പൂട തപ്പാന്‍ എന്തിനോടിപ്പെടയ്ക്കണം?

അപ്പോള്‍ പൂട ആരുടെ തലയില്‍?

പിന്നെ ഈ പോസ്റ്റില്‍ വേഡ്‌സിനെ ഏറ്റവും ആകര്‍ഷിച്ച വേഡിന്റെ മനഃശാസ്ത്രം

വേഡ് ഇതിനൊക്കെ ഉത്തരം പറഞ്ഞേ മതിയാവൂ.

പണ്ടത്തെപ്പോലെ കണകുണാ എന്ന് എന്തെങ്കിലുമൊരു കമന്റിട്ടിട്ട് പോയാല്‍ മതിയായിരുന്ന കാലം കഴിഞ്ഞു.

ഉത്തരം പറയാതെ വേഡിന് രക്ഷപെടാമെന്ന് കരുതുകയേ വേണ്ട.

കണകുണയുടെയൊക്കെ കാലം കഴിഞ്ഞൂ, വേഡ്‌സേ

പിന്നെ എന്റെ വെപ്രാളം വേഡ്ശ് എങ്ങിനെ കണ്ടു? അതും എനിക്കറിഞ്ഞേ പറ്റൂ.

എന്റെ പ്രൈവസിയില്‍ വേഡ്‌സ് എങ്ങിനെ ഒളിഞ്ഞു നോക്കി- ഐ മീന്‍ പയറിസം?

 
At Tuesday, October 13, 2009 4:03:00 am, Blogger myexperimentsandme said...

ദോ അവസാനം സൂസന്നേം

പോസ്റ്റിട്ടയാളെ കുറഞ്ഞപക്ഷം കളിയാക്കാതെയെങ്കിലുമിരിക്കാമായിരുന്നു.

സൂസന്നേ, സൂസന്ന ആ പോസ്റ്റ് മൊത്തം വായിച്ചിട്ട് തന്നെയാണോ കമന്റിയത്?

ശ്രീ ഉമേഷ് എന്താണ് എഴുതിയിരിക്കുന്നതെന്ന് കണ്ടായിരുന്നോ? കണ്ടില്ലെങ്കില്‍ കണ്ടോ:

എന്റെ ബ്ലോഗിൽ ഒരു 'സി' പറഞ്ഞതു പോലെയുള്ള കൊഞ്ഞനം കുത്തു ശൈലി ഇതിൽ കാണുന്നില്ല. കാര്യങ്ങളൊക്കെ അല്പം നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു. നല്ലതു്. നന്ദി.

ഇതിനെ സംഗ്രഹിച്ച് വ്യാഖ്യാനിച്ചാല്‍ എങ്ങിനെയിരിക്കുമെന്ന് സൂസന്നയ്ക്കറിയാമോ? അറിയില്ലെങ്കില്‍ കണ്ടോ:

അതായത് കാര്യങ്ങളൊക്കെ ഞാന്‍ നേരേ ചൊവ്വേ തന്നെയാണ് ഞാനിട്ട പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെന്ന്.

അങ്ങിനെ ശ്രീ ഉമേഷ് പറഞ്ഞ പോസ്റ്റില്‍ തന്നെ വേണം സൂസന്ന “പറയുന്ന കാര്യം വളച്ചുകെട്ടാതെ പറയാൻ നാണക്കേടായിരിക്കും“ എന്ന് പറഞ്ഞിരിക്കുന്നത്.

ഞാന്‍ നേരേ ചൊവ്വേ കാര്യം പറഞ്ഞിരിക്കുന്നു എന്ന് ശ്രീ ഉമേഷ് പറഞ്ഞ പോസ്റ്റില്‍ തന്നെ സൂസന്ന കയറി ഞാന്‍ വളച്ചുകെട്ടിയാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നു.

കഷ്ടം തന്നെയല്ലേ സൂസന്നേ? ഇപ്പോള്‍ മനസ്സിലായല്ലോ എല്ലാവര്‍ക്കും കമന്റിംഗിന്റെ ആ ഒരു മനഃശാസ്ത്രം? നമ്മള്‍ മലയാളികളുടെ ആ ഒരു മനഃശാസ്ത്രം.

ഒന്നാന്തരം ഉദാഹരണമാണ് സൂസന്നയുടെ ഈ കമന്റ്.

പാവം.

 
At Tuesday, October 13, 2009 1:38:00 pm, Blogger ബിജു കോട്ടപ്പുറം said...

എന്നാപ്പിന്നെ ഞാന്‍ ആര്‍.എസ്.എസ്സ് അനുഭാവിയല്ല യല്ല യല്ല, എന്നങ്ങു പറഞ്ഞാപ്പോരേ വക്കാരീ. പ്രശ്നം തീര്‍ന്നില്ലേ? ല്ലേ ല്ലേ?

ആണോ പെണ്ണോ എന്നൊന്ന് പറഞ്ഞിരുന്നെങ്കില്‍ ഞങ്ങക്കൊക്കെ ഒന്നു പിരിഞ്ഞുപോകാമായിരുന്നു. മായിരുന്നൂ, മായിരുന്നൂന്ന് യേത്?

 
At Tuesday, October 13, 2009 2:02:00 pm, Blogger Ignited Words said...

ആരൊക്കെയൊ സത്യം വിളിച്ച് പറഞ്ഞപ്പോഴുണ്ടായ വക്കാരിയുടെ വെപ്രാളവും മറുപടി പറയാൻ കഴിയാതെ വാക്കുകൾ കൊണ്ടൊരു കൊഞ്ഞനം കുത്തലും.

എന്ന് വെച്ചാൽ താനിത്രയും നാൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞതും എന്നാൽ ആർക്കും മനസ്സിലാവുന്നില്ലാ എന്ന് വക്കാരി വിചാരിച്ചതും എന്നാൽ എല്ലാവർക്കും മനസ്സിലായതുമായ കാര്യങ്ങൾ ഒരൊറ്റ പോസ്റ്റോട് കൂടി വെളിപ്പെട്ട നേരം വക്കാരിയുടെ മാനസികാവസ്ഥ എന്താനെന്നു മനസ്സിലാക്കാൻ മാത്രം ബോധമുള്ള ആൾക്കാരൊക്കെ തന്നെയാണ് ഈ മലയാളം ബ്ലോഗോസ്ഫിയറിലുള്ളത് എന്ന് ഇത്രയും നാളായും മനസ്സിലാക്കാൻ വക്കാരിക്ക് കഴിഞ്ഞില്ലായെങ്കിൽ അതു വക്കാരിയുടെ ബോധമണ്ടലത്തിൽന്റെ കുഴപ്പമാണെന്നും, അതിനു പകരം മൂന്നോ നാലൊ വാക്കുകൽ ചുമ്മാ വാരിവലിച്ചുപയോഗിച്ച് കൊഞ്ഞനൻ കുത്തുനത് പോലെയൊ അല്ലെങ്കിൽ ഉത്തരം മുട്ടുമ്പോൾ മുണ്ട് പൊക്കിക്കാണിക്കുന്ന മാതിരിയോ ആണെന്ന് മറ്റുള്ളവർക്ക് തോന്നിയാൽ അതിൽ കുറ്റം പറയാൻ കഴിയില്ലന്ന് വായിക്കുന്നവന് തോന്നിയാൽ പിന്നെ എന്തു ചെയ്യാൻ കഴിയുമെന്ന് വക്കാരി തിരിഞ്ഞും മറിഞ്ഞുമൊക്കെ ഒന്നാലോചിച്ചിട്ട് മതിയാകും തറയിൽ കിടന്നുരുളലെനും കൂടുതൽ ഉരുണ്ടാൽ മണ്ണ് പറ്റിക്കൊണ്ടെയിരിക്കുമെന്ന് മനസ്സിലാക്കാൻ മാത്രം ബോധമില്ലാത്തവനാണ് വക്കാരിയെന്ന് തീരെ അഭിപ്രായമില്ല..

ഇനിം വരാംട്ടാ ട്ടാ ട്ടാ....

 
At Tuesday, October 13, 2009 10:05:00 pm, Blogger myexperimentsandme said...

ദോ വേഡ്‌സ് പിന്നെയും. വേഡ്‌സേ, പഴയ കാലമല്ലാ എന്ന് പറഞ്ഞു. മണാകുണാ, കണാകുണാ എന്നൊക്കെ പറഞ്ഞ് ഉരുണ്ടുകളിക്കാതെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് വേഡ്‌സ് മറുപടി പറഞ്ഞേ മതിയാവൂ.

1. പൂഡ ശരിക്കും ആരുഡെ തലയില്?

2 . എന്റെ വെപ്രാളം വേഡ്‌സ് എങ്ങിനെ കണ്ടു?

3. എന്റെ പ്രൈവസി വേഡ്സ് എങ്ങിനെ മനസ്സിലാക്കി?

വേഡ്‌സേ, നിരുത്തരവാദപരമായ കമന്റുകള്‍ വെച്ചുപൊറുപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഞാന്‍ വളരെ വ്യക്തമായി വേഡ്‌സിനോട് ആവശ്യപ്പെടുന്നു. വേഡ്സ് ഉത്തരം തന്നേ മതിയാവൂ. ഇനി വേഡ്സ് ഒരു കമന്റിടുകയാണെങ്കില്‍ അത് ഈ ചോദ്യങ്ങള്‍ക്കും ഞാന്‍ മുന്‍‌കമന്റുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായിരിക്കണം.
അല്ലാതെയുള്ള പരിപാടി നടക്കില്ല.

 
At Wednesday, October 14, 2009 6:14:00 pm, Anonymous Anonymous said...

ഇഗനൈറ്റഡ് വേർഡ്സ് ഒരു തെണ്ടിയാണ്. ഇത് ഇഗനൈറ്റഡ് വേർഡ്സ് നിരസിച്ചാൽ അങ്ങേർ തലയിൽ പൂട തപ്പുന്നതാണ് എന്ന് നമുക്ക് വ്യാഖ്യാനിക്കാം.

 
At Wednesday, October 14, 2009 11:44:00 pm, Anonymous Anonymous said...

സൂസന്ന റോബിയല്ലേ?

 
At Sunday, October 18, 2009 2:42:00 am, Anonymous Anonymous said...

ഇഗ്നൈറ്റഡ് വേർഡ്സ് ഒരു ബൂലോക മണ്ടനും മണ്ടൻ കമ്മൂണിസ്റ്റുമാണ്. ഇത് വേർഡ്സ് നിരസിച്ചാൽ അങ്ങേർ തലയിൽ പൂട തപ്പുന്നതാണ് എന്ന് നമുക്ക് വ്യാഖ്യാനിക്കാം.

 
At Saturday, July 10, 2010 11:08:00 pm, Anonymous Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

 

Post a comment

<< Home