Saturday, December 01, 2007

ഓര്‍മകള്‍ OR മകന്‍

തുടക്കം ഈ പോസ്റ്റില്‍ നിന്ന്...

...അവിടുന്നും കിട്ടീ നാ‍ഴിയരി സ്റ്റൈലില്‍ അവിടെനിന്ന് ഇവിടെയെത്തി...

അവിടെനിന്ന് കിട്ടിയതൊക്കെ മേടിച്ചപ്പോഴാണ് അവിടുത്തെ ലിങ്ക് കണ്ടത്. നേരെ അങ്ങോട്ട് പോയി.

അതിന്റെ മൂട്ടില്‍ നോക്കിയപ്പോള്‍ ദോ കിടക്കുന്നു ഈ ലിങ്കും അതിലെ വിശ്വവിക്കിയാതമായ എന്റെ മോരുകറി റെസീപ്റ്റും.

ഇതെല്ലാം ആര്‍ക്കാണ് സമര്‍പ്പണം? ആര്‍ക്കോണം സമര്‍പ്പണം?

ബിരിയാണിക്കുട്ടിയുടെ ബിരിയാണിക്കുട്ടിക്കുട്ടിക്ക്. ആശംസകള്‍.


ദേവേട്ടന്റെ പോസ്റ്റിലെ കമന്റാക്ഷികള്‍
---------------------------------------

എന്റെ അതിമനോഹര മോരുകറിയെ ദേവേട്ടന്‍ കിച്ചടിയെന്ന് വിളിച്ചപ്പോള്‍ മോരുതിളയ്ക്കുന്നതുപോലെ എന്റെ ചോര തിളച്ചു, നീരായി, നീരാവിയായി...

കിച്ചടിയോ? അപവാദ് പര്‍നാ മന്‍‌നാ ഹേ, ലത് മോരുകറി എന്ന് ഞങ്ങള്‍ ജാപ്പനീസില്‍ പറയും. ഒരു പായ്ക്കറ്റ് തൈര്, കടുക്, മഞ്ഞള്‍‌പൊടി, പച്ചമുളക്, ഇഞ്ചിപ്പെണ്ണ്, സായിപ്പുള്ളി, ഉണങ്ങിയ കറിവേപ്പില, മല്ലിപ്പൊടി, ചുമന്ന മുളക്, ഒലിച്ചിറങ്ങുന്ന എണ്ണ.

എണ്ണ ഒലിപ്പിച്ച് പാത്രത്തിലിട്ട് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് ഇഞ്ചിപ്പെണ്ണിനെ നുറുക്കി, സായിപ്പുള്ളിയെ കഷ്‌ണമാക്കി, പച്ചമുളകിനെ വെട്ടിനുറുക്കി ഇതെല്ലാം കൂടിയിട്ട്, പൊടിഞ്ഞ് പോകുന്ന കറിവേപ്പിലയും ചുമന്ന മുളകുമിട്ട് മഞ്ഞമല്ലിപ്പൊടികളിട്ട് മൂപ്പിച്ചിട്ട് തക്കാളിയിട്ട് ഒന്നുകൂടി മൂപ്പിച്ച് ലെവനെ ചൂടുപിടിപ്പിച്ച് രണ്ടെണ്ണം മേടിച്ച് കെട്ടി അതുകഴിഞ്ഞ് കട്ടത്തൈര് കട്ടയായിട്ടിട്ട് ഉപ്പിട്ട്, ഉടച്ചിളക്കി വെള്ളം പിരിയുന്നതിനുമുന്‍പ് എടുത്തുകഴിഞ്ഞാല്‍ വകാരീസ് ജപ്പാനീസ് മോരുകറി റെഡിമണി.

--------------------------------------

സുനില്‍ ഇതിനെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയെന്നപോലെ മോരൂത്തിക്കൂറ്റന്‍ കാള(നാ)യാണെന്നാണ് (ബ്രാക്കറ്റ് മാറാതെ നോക്കുക; ബ്രാക്കറ്റിനെപ്പറ്റി ബ്രാക്കറ്റില്‍ പറഞ്ഞ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്) വിളിക്കുക എന്ന് പറഞ്ഞപ്പോള്‍ എനിക്ക് യോജിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

തന്നെ തന്നെ സുനിലേ, ഞങ്ങള്‍ പുളിശ്ശേരി എന്നും മോരുകറി എന്നും പറയും. കാളന്‍ കുറുകിയത്, ലെവന്‍ നാഷണല്‍ ഹൈവേ പോലെ നീണ്ടത്.

കോളേജിന്റെ അടുത്തുള്ള ഹോട്ടലില്‍ ഇതിനെ പുളിവെള്ളം എന്നും വിളിക്കും. കാരണം നീട്ടി നീട്ടി ചേട്ടന്റെ കണ്ട്രോള് പോയി.

---------------------------------------

മഞ്ഞമല്ലിപ്പൊടി ഇന്‍ മോരുകറി എന്ന് റീനി വണ്‍‌ഡറും ടൂഡറുമടിച്ചപ്പോള്‍ ഞാന്‍ കള്ളി വെളിച്ചത്താക്കി

റീനി, മല്ലിപ്പൊടി എന്റെ ഡിസ്‌കവര്‍ക്കി ചാനലാണ്. എനിക്ക് ഇവിടെ മൂന്ന് പൊടിയന്മാരാണുള്ളത്, മുളകണ്ണന്‍, മഞ്ഞളണ്ണന്‍, മല്ലികച്ചേച്ചി. എന്‍ മോരുകറിക്ക് ഞാന്‍ മുളക് പൊടിയണ്ണന്നെ ഒഴിവാക്കി. ആദ്യകാലങ്ങളില്‍ മല്ലിച്ചേച്ചിയേയും പൊടിക്കകത്ത് കയറ്റില്ലായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി മല്ലിച്ചേച്ചിയുമുണ്ട്.

സ്വാദ് വ്യത്യാസം വരില്ലേന്നോ?

എല്ലാം കരിഞ്ഞിരിക്കുമ്പോള്‍ എന്തോന്ന് മല്ലിസ്വാദ്, എന്തോന്ന് മുളക് സ്വാദ്. എല്ലാം കരിവദനന്‍ :)

---------------------------------------

മോരും മുതിരയും ഡൈയടിച്ച് ഡൈവേഴ്സിഫൈ ചെയ്താല്‍ എന്ത് ചെയ്യണമെന്ന് റീനി പറഞ്ഞുതന്നപ്പോള്‍ വണ്‍‌ഡറടിച്ചത് ഞാന്‍...

അതൊരടിപൊളിയൈഡിയായാണല്ലോ റീനീ, അപ്പോള്‍ ഇനി മോരുകറി അടുപ്പത്ത് വെച്ചിട്ട് ധൈര്യമായിട്ട് വന്ന് ബ്ലോഗാം. ഇത്രയും നാളും ഡൈവോഴ്‌സ് ചെയ്യുന്നതിന്റെ തൊട്ടിപ്പുറത്തെ സെക്കന്റ് വരെ ലെവന് തീകൊടുത്ത് ആ നിമിഷം കുടുംബക്കോടതിയില്‍ കൊണ്ടുപോയി സെറ്റിലാക്കുകയായിരുന്നു പതിവ്. എങ്കിലും ചില പിടിവാശിക്കാര്‍ പിരിഞ്ഞ് തന്നെ പോകും. അപ്പോള്‍ മിക്സി മതി. അതാണെങ്കില്‍ വാങ്ങിച്ചിട്ട് എന്ത് കാണിക്കും എന്ന് വെച്ച് പൊടീം പിടിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു.

-----------------------------------------


എന്തായാലും കലാശക്കൊട്ട് ദേവേട്ടന്റെ മോരുകരി രസീതുകുറ്റി തന്നെ.


(അങ്ങിനെ ഒരു പോസ്റ്റുകൂടി... ഇതെത്രനാള്‍ ഇങ്ങിനെ ഓടുമോ ആവോ)

Labels: , , , , ,

Link

14 Comments:

At Saturday, December 01, 2007 1:30:00 pm, Blogger G.MANU said...

:)

 
At Saturday, December 01, 2007 2:17:00 pm, Blogger അനംഗാരി said...

ഹാവൂ!ഇതെങ്കിലും നാലു വരിയില്‍ ഒതുക്കിയല്ലോ?
സമാധാനം..ലിറ്റില്‍ ബിരിയാണിക്കുട്ടന്‍ നല്ല എരിവും,പുളിയുമൊക്കെയുള്ള സാമ്പാറ് കഴിക്കാന്‍ യോഗമുള്ളവനാകട്ടെ!

 
At Saturday, December 01, 2007 3:26:00 pm, Blogger മൂര്‍ത്തി said...

വക്കാരി പോയ വഴിയെ ഞാനും ഒന്ന് പോയി..മുന്‍പേ ഗമിക്കും വക്കാരി തന്റെ...എന്നല്ലേ?

ഒരു ആശംസഗലു അര്‍പ്പിച്ചു.

സ്കൂള്‍ യുവജനോത്സവപ്പന്തലില്‍ ഊണീന്റെ സമയത്ത് മോരേതാ വെള്ളമേതാ എന്ന് ചോദിക്കുന്ന ചെറുക്കനോട് വിളമ്പുകാരന്‍ പറഞ്ഞ വിശ്വവിഖ്യാതമായ ഡയലോഗ് ഈ മോരുകറിക്ക് സമര്‍പ്പിക്കുന്നു.

“ഡേയ്..ആ കറിവേപ്പില പൊന്തിക്കിടക്കുന്നത് മോര്. മറ്റേത് പച്ചവെള്ളം”

ഇത്രയേ ഉള്ളൂ ജീവിതം..

 
At Saturday, December 01, 2007 4:17:00 pm, Blogger Murali K Menon said...

:)

 
At Saturday, December 01, 2007 6:48:00 pm, Blogger മന്‍സുര്‍ said...

അടുത്ത ക്ലാസ്സ്‌ തുടങ്ങുബോല്‍ ചേരാന്‍ താല്‍പര്യമുണ്ട്‌
സ്വന്തമായി പഠിച്ചത്‌ ഒന്ന്‌ മാത്രം തിന്നാന്‍ മാത്രം
വിളമ്പി തരൂ ഞാന്‍ തിന്നോളാം

നന്‍മകള്‍ നേരുന്നു

 
At Sunday, December 02, 2007 1:24:00 am, Blogger ഉപാസന || Upasana said...

vakkaari,

:))

upaasana

 
At Sunday, December 02, 2007 11:59:00 am, Blogger ദിലീപ് വിശ്വനാഥ് said...

എല്ലായിടത്തും കയറിയിറങ്ങി ഇവിടെയെത്തിയപ്പോള്‍ ലേറ്റ് ആയി. ആശംസകള്‍.

 
At Sunday, December 02, 2007 9:00:00 pm, Blogger രാജന്‍ വെങ്ങര said...

നല്ല ഒന്നാം തരം മോരു കറിയെ പറഞ്ഞു പറഞ്ഞു
കുളമാക്കി കൈയില്‍ തന്നു .ഇനിയിപ്പോ ഇതില്‍ മുങ്ങികുളികെണ്ടി വരും എന്നാ തോന്നുന്നെ .
നടക്കെട്ടപ്പാ നടകെട്ടു .

 
At Thursday, December 06, 2007 3:34:00 am, Blogger ഗീത said...

ഈ സായിപ്പുള്ളീ എന്താണാവോ? ഈ കൊചു കേരളത്തില്‍ കിട്ടുമോ? മോരുകറി ഒന്നു പരീക്ഷിച്ചുനോക്കാനാ...

 
At Thursday, December 06, 2007 5:35:00 am, Blogger myexperimentsandme said...

കമന്റ് പോസ്റ്റാക്കിയ പോസ്റ്റിന് വന്ന കമന്റുകള്‍ക്ക് കമന്റി ആ കമന്റ് പിന്നെയും പോസ്റ്റാക്കി... ക്ഷമിക്കണേ. എല്ലാവര്‍ക്കും പെരുത്തുപോകാത്ത നല്ല നന്ദി, പെരുത്ത നന്ദി.

ഗീതേ, സായിപ്പുള്ളി എന്ന് പറഞ്ഞാല്‍... സായിപ്പിന്റെ കളറെന്ത്? വെള്ള, അപ്പോള്‍ സായിപ്പുള്ളി എന്ത്? സായിപ്പിന്റെ കളറുള്ള ഉള്ളി- അതായതാഹി ധര്‍മ്മക്കാര്യസ്യ, സായിപ്പുള്ളി എന്ന് പറഞ്ഞാല്‍ വെളുത്തുള്ളി. മോരുകറിയില്‍ വെളുത്തുള്ളി ഇടുന്നതിന് ചില ദേശകാല വ്യത്യാസങ്ങളൊക്കെയുണ്ടെന്ന് വീട്ടിലാരോ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു. എന്തായാലും ഞാനിടുന്നുണ്ട്.

 
At Thursday, December 06, 2007 11:55:00 am, Blogger എതിരന്‍ കതിരവന്‍ said...

വക്കാരീ:
എന്റെ “കാളന്‍ രണ്ടു തരം” പോസ്റ്റ് ഒന്നു വായിക്കുമോ? ചില മോരു വിചാരങ്ങള്‍ അതിന്റെ അടിയില്‍ കമന്റായി കിടപ്പുണ്ട്.

മോരുകറിയില്‍ വെളുത്തുള്ളീയോ? ജാപ്പനീസ് തന്നെ. എന്നാല്‍ ഒക്റ്റോപ്പസ്സിന്റെ രണ്ടു കഷണങ്ങളും കൂടെ ഇട്. അരിഗാത്തോ.

 
At Monday, December 17, 2007 12:23:00 am, Blogger അജയ്‌ ശ്രീശാന്ത്‌.. said...

"ഇത്രയും നാളും ഡൈവോഴ്‌സ് ചെയ്യുന്നതിന്റെ തൊട്ടിപ്പുറത്തെ സെക്കന്റ് വരെ ലെവന് തീകൊടുത്ത് ആ നിമിഷം കുടുംബക്കോടതിയില്‍ കൊണ്ടുപോയി സെറ്റിലാക്കുകയായിരുന്നു പതിവ്. എങ്കിലും ചില പിടിവാശിക്കാര്‍ പിരിഞ്ഞ് തന്നെ പോകും."

നല്ല അവതരണം........കൊള്ളാംട്ടോ........

 
At Friday, April 04, 2008 4:47:00 am, Anonymous Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Home Theater, I hope you enjoy. The address is http://home-theater-brasil.blogspot.com. A hug.

 
At Monday, November 10, 2008 3:13:00 pm, Blogger poor-me/പാവം-ഞാന്‍ said...

I was beleaving that link will lead to ....But somebody writtento me that link will lead but to hospital!

 

Post a Comment

<< Home