Saturday, May 26, 2007

ഇതല്ലേ വിശകലനം

ദേവേട്ടന്‍ ക്ലബ്ബില്‍ ഈ പോസ്റ്റിട്ടപ്പോള്‍ പിന്നെ കണ്ട്രോളെന്ന സാധനം ആള്‍ട്ടടിച്ച് ഡിലീറ്റ് ചെയ്ത് പോയി മൊത്തത്തില്‍. ഒരു കണ്ട്രോളും കിട്ടിയില്ല. ആ പടത്തിന്റെ വിശകലനങ്ങള്‍ ക്ലബ്ബിലിട്ടത്. കണ്ടിന്യുവിറ്റടിക്കണമെങ്കില്‍ ക്ലബ്ബില്‍ പോകേണ്ടിവരും
-----------------------------------------------------------------------

പാരപ്പാരയുടെ ഈ കമന്റായിരുന്നു പ്രചുവദന്‍ (പാരപ്പാരയോട് ചോദിക്കാതെ ആ കമന്റെടുത്ത് ഇവിടിടുന്നതിന് മാഫി മാംഗ്‌താ ഹൂം)

ഈ ഫോട്ടോ നോക്കുമ്പോള്‍ ഒരു വിഷ്വല്‍ ഇല്യൂസിനേഷനാതി ഹല്യൂസിനേഷന്‍. ഒന്നാമത്‌ ഏരിയല്‍ വ്യൂ, പത്രത്തിന്റെ ടെക്സ്റ്റ്‌ മുകളിലേക്ക്‌, പപ്പടം രണ്ട്‌ പ്ലേറ്റിന്റെയും നടുവില്‍, ഒരു പ്ലേറ്റ്‌ ലോജിക്കലി കറക്റ്റ്‌ പൊസിഷന്‍, മറ്റേതിന്റെ തോരന്‍ വിളമ്പിയിരിക്കുന്നത്‌ താഴെ വലത്‌ വശത്ത്‌. ആകപ്പാടെ ന്യൂറോസിസില്‍ നിന്ന് തുടങ്ങിയ യാത്ര സൈക്കോസിസില്‍ എക്സിറ്റ്‌ എടുക്കാന്‍ പോകുന്നത്‌ പോലൊരു ഫീലിങ്ങ്‌.

പിന്നെ കണ്ട്രോള് കിട്ടിയില്ല:

പാരപ്പാരയുടെ നിരീക്ഷണ ഒബ്‌സര്‍വേഷന്‍ സൂപ്പര്‍. എനിക്ക് തോന്നുന്നത് പാത്രങ്ങള്‍ രണ്ടും സിമ്മട്രിക്കലായിരുന്നു ആദ്യം എന്നാണ്-അതായത് തോരന്‍ ഒരേ സൈഡില്‍ തന്നെ. ലേയ്‌റ്റസ്റ്റ് ടെ‌ക്നോളജി വെച്ച്, ഫോട്ടോ എടുക്കാന്‍ ക്ലിക്കു ചെയ്യുമ്പോള്‍ തന്നെ ക്യാമറ ഒരു 180 ഡിഗ്രി തിരിക്കാന്‍ പറ്റിയാല്‍ ഒരു പ്ലേറ്റില്‍ തോരന്‍ അപ്പുറത്തെ സൈഡിലും മറു പ്ലേറ്റില്‍ തോരന്‍ ഇപ്പുറത്തെ സൈഡിലും വരും. എല്ലാവരേയും കൊണ്ട് അത് പറ്റില്ല. അതുകൊണ്ടാണല്ലോ നമ്മള്‍ എല്ലാവരേയും ഫോട്ടോഗ്രാഫര്‍‌മാര്‍ എന്ന് വിളിക്കാത്തത്. ഇത് ഒരു ലേ‌യ്‌റ്റസ്റ്റ് ഫോട്ടോഗ്രാഫിക് ട്രിങ്കോമാലിയാണ്.

പിന്നെ, ആ പപ്പടത്തിന്റെ പൊസിഷന്‍ നോക്കിക്കേ. ശരിക്കും ഒരു ഇല്ല്യൂഷനാണ്. രണ്ടു പ്ലേറ്റിന്റേയും മധ്യത്തിലാണ് പപ്പടമെന്ന് ആദ്യത്തെ നോട്ടത്തില്‍ തോന്നും. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ അങ്ങിനെയല്ല. മെഴുകുപുരട്ടിയുള്ള പ്ലേറ്റിന് കുറച്ചുകൂടി (ഒരു നാലേമുക്കാല്‍ സെമീ) അടുത്തായിട്ടാണ് പപ്പടത്തിന്റെ സ്ഥാനം. പപ്പടം അങ്ങിനെ പൊസിഷന്‍ ചെയ്‌തതും വളരെ ആലോചിച്ചിട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. വളരെ ഫിലോസഫിക്കലാണ് അത്. ഇല്ലാത്തവനോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ അവജ്ഞയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. അതെ, മെഴുകുപുരട്ടിയുംകൂടിയുള്ള പ്ലേറ്റിലേക്കാണ് പപ്പടവും പോകുന്നത്. അങ്ങിനെ മെഴുകുപുരട്ടിയുള്ളവന് പപ്പടവും കൂടി. അതില്ലാത്തവനോ, പപ്പടവുമില്ല. ഇതൊരു ലോക സത്യത്തെയല്ലേ കാണിക്കുന്നത്.

ഇതൊരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ വെച്ചതും ഭാഷയുടെ അധിനിവേശത്തെ ചോദ്യം ചെയ്യുന്ന ഒരു ഉദാത്തമായ ഒരു കാര്യമാണെന്നാണ് എന്റെ അഭിപ്രായം. മാത്രവുമല്ല, കുത്തകമുതലാളിമാരുടെ പരസ്യത്തിനു മുകളിലാണ് പാത്രങ്ങള്‍ രണ്ടും വെച്ചിരിക്കുന്നത്. അതും ....(ദിപ്പോ എങ്ങിനെയാ ഒന്ന് നിര്‍ത്തുന്നേ)

സപ്തം മധ്യവര്‍ഗ്ഗത്തിന്റെ സാദാ ഭക്ഷണമാണ് പടത്തിലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിടുമോ:

സപ്തം ആ പറഞ്ഞത് ഒരു ബൂര്‍ഷ്വാ ചിന്താഗതിയാണെന്ന് ഞാന്‍ പറയും. തോരന്‍ ഒരിക്കലും ഒരു മധ്യവര്‍ഗ്ഗത്തിന്റെ ഭക്ഷണമല്ല. തോരന്‍ മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്ന ആഹാരമാണ്. കാരണം തോരനില്‍ തേങ്ങയുണ്ട്. മെഴുകുപുരട്ടിയില്‍ അതില്ല. സപ്തത്തിന് തോരനും കോരനും കൂടി കണ്‍ഫ്യൂഷനായതാണെന്നാണ് തോന്നുന്നത്. കോരനാണെങ്കിലും കുമ്പിളില്‍ കിട്ടിയത് കഞ്ഞിയാണ്, തോരനല്ല.

പിന്നെ ആ പ്ലേറ്റ് നോക്കിക്കേ, അതില്‍ തോരനുണ്ട്, സാമ്പാറുണ്ട്, മെഴുകുപുരട്ടിയുണ്ട്, ചോറുണ്ട്. ഇത് തികച്ചും ഒരു മുതലാളിത്ത ഭക്ഷണക്രമമാണ്. മാത്രവുമല്ല, പലരും മധ്യവര്‍ഗ്ഗത്തേയും മുതലാളിത്തത്തേയും മാത്രം കാണുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ, പാവപ്പെട്ടവരെ എല്ലാവരും മറക്കുന്നു.

ഇതിനിടയ്ക്ക് ഇഞ്ചിയോടും സൂഫിയോടും ശക്തമായി വിയോജിച്ചു:

എല്‍‌ജി പിന്നെയും വികാരപരമായി സംസാരിക്കുന്നു. ബൂര്‍ഷ്വാ(അതിന്റെ ശരി സ്പെല്ലിംഗെന്താണാവോ? യെല്‍‌ജിയെ ഒന്ന് പേടിപ്പിക്കാമെന്ന് വെച്ച് ബൂര്‍ഷ്വാ boorshwa എന്ന മലയാളരീതിയില്‍ ഗൂഗ്ലിയപ്പോള്‍ കിട്ടിയത് മലയാളവേദിയിലെ അടി)ആര്യന്മാരിലും ദ്രാവിഡന്മാരിലുമുണ്ട്. മനുഷ്യനെവിടെയുണ്ടോ അവിടെ ബൂര്‍ഷ്വായുമുണ്ട്. ബൂര്‍ഷ്വായുടെ ചേട്ടന്‍ ബര്‍ണാഡ്‌ഷാ. എന്തിന് മൃഗങ്ങളില്‍ പോലുമുണ്ട് ബൂര്‍ഷ്വാ. സിംഹം ഒരു ബൂര്‍ഷ്വാവര്‍ഗ്ഗത്തില്‍ പെട്ട മൃഗമാണ്.

പാപ്പാന്‍ പറഞ്ഞതും സപ്തം രണ്ടാമതു പറഞ്ഞതും ഗഹനമായി ആലോചിക്കേണ്ട വിഷയമാണ്. കുറച്ചു കഴിഞ്ഞ് മറുപടി പറയാം.

മുല്ലപ്പൂ ഇതിനിടയ്ക്ക് ഓഫ്‌ടോപ്പിക് പറയുന്നു :)

സൂഫി പറഞ്ഞതിനോടും ഞാന്‍ മൊത്തമായി യോജിക്കുന്നില്ല (ചോറുണ്ണാന്‍ പോയതായിരുന്നു) പാലാട്ട്, പല്ലാട്ട്, പുല്ലാട്ട് മുതലായ കുത്തക മുതലാളിമാര്‍ ഉണ്ടാക്കിവിടുന്ന അച്ചാര്‍ ഒരിക്കലും ഒരു പാവപ്പെട്ടവന്റെ ആഹാരമല്ല. മാത്രവുമല്ല, ഒന്നുമല്ല. ഒന്നുമില്ലാത്തവന് ഒരു കുപ്പി അച്ചാറുകിട്ടിയിട്ട് എന്തുകാര്യം. പക്ഷേ, ചോറ്, ചാറ്, തോരന്‍, മെഴുകുപുരട്ടി, അച്ചാര്‍ ഇവ ഒന്നിച്ചടിക്കുന്നുവര്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് ഓശാന പാടുന്നവരാണെന്ന് ഞാന്‍ പറയും. ചമ്മന്തിയും പാവപ്പെട്ടവന്റെ ആഹാരമല്ല. കാരണം ചമ്മന്തിക്ക് തേങ്ങാ വേണം. തേങ്ങായ്ക്ക് തെങ്ങ് വേണം (പിന്നെ എന്നാ വേണമെന്ന് ഞാനൊന്നാലോചിക്കട്ടെ).

അപ്പോള്‍ പറഞ്ഞുവന്നത്...

എനിക്കെന്തോ കണ്ട്രോളു കിട്ടുന്നില്ല. ഞാനാ പടത്തില്‍ ഒന്നുകൂടി ഷൂസിട്ടു (അല്ല, സൂക്ഷിച്ച്) നോക്കി. എന്റെ നിരീക്ഷണങ്ങള്‍ എത്ര കറക്ട്. ഉള്ളവന്റെ പാത്രത്തിലെ, അതായത് ഇടതുവശത്തെ തോരനും മെഴുകുപുരട്ടിയുമുള്ള പാത്രത്തിലെ സാമ്പാറിലെ മുരിങ്ങക്കാ എന്തിനെ പ്രതിനിധീകരിക്കുന്നു? -എക്സ്‌പ്രസ് ഹൈവേയെ. കണ്ടോ, ആ എക്‍സ്പ്രസ് ഹൈവേ കോരന്റെ വീടിനെ രണ്ടായി മുറിച്ചു. വീടിപ്പുറവും കിണറപ്പുറവും. ഇനി കോരന് വെള്ളം കോര ണമെങ്കില്‍ പത്തുകിലോമീറ്ററപ്പുറമുള്ള എക്സിറ്റ് എടുത്ത് പിന്നെ ഒരു പത്തു കിലോമീറ്റര്‍ പുറകോട്ട് നടന്ന് വന്നേ പറ്റൂ. ഇങ്ങിനെ കോരനേപ്പോലുള്ള അനേകായിരം കുടുംബ ബന്ധങ്ങളെ കീറിമുറിക്കുന്ന ആ എക്സ്‌പ്രസ്സ് ഹൈവേയേയാണ് ഛായാഗ്രാഹകന്‍ ആ മുരിങ്ങക്കായിലൂടെ പ്രതിനിധാനം ചെയ്യുന്നത്.

ആ എക്സ്‌പ്രസ്സ് ഹൈവേയെ ബ്ലോക്കു ചെയ്ത് മെഴുകുപുരട്ടി-അതായത് പാവപ്പെട്ടവന്റെ ഭക്ഷണം. അതേ പാവങ്ങള്‍ എക്സ്‌പ്രസ് ഹൈവേയ്ക്ക് എതിരാണെന്ന് എത്ര മനോഹരമായാണ് ഛായാഗ്രാഹകന്‍ കാണിച്ചിരിക്കുന്നത്. അതുപോലെ മുരിങ്ങക്കായില്‍ വീണുകിടക്കുന്ന തോരക്കണികകള്‍ നമുക്ക് കാണിച്ചു തരുന്നത് പണക്കാര്‍ക്ക് മാത്രമേ എക്‍സ്പ്രസ് ഹൈവേ അനുഭവിക്കാന്‍ പറ്റൂ എന്നല്ലേ. തോരന്‍ ഒരു ബൂര്‍ഷ്വാ കറിയാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. കാരണം തോരനില്‍ തേങ്ങയുണ്ട്.

(ഞാനിനിയും ആ പോസ്റ്റ് നോക്കുന്നില്ല)

സപ്തമേ, അതിന്റെ ഒരു വരി വിക്കിയതേ ഉള്ളൂ പ്രാന്തായി. നിര്‍ത്തി.

ആദിത്യനും പാപ്പാനുമൊക്കെയുണ്ടായിരുന്നു, വിശകലിക്കാന്‍.

പാപ്പാന്‍ പറഞ്ഞതിനെപ്പറ്റി ചര്‍ച്ചാല്‍ ഇന്നിനി ഉറങ്ങേണ്ട. പക്ഷേ, പാപ്പാന്‍ പറഞ്ഞതില്‍ ടെക്‍നിക്കലി ഒരു മിസ്റ്റേക്ക് ഉണ്ട്. ഉപബോധമനസ്സിന്റെ അന്തരാളങ്ങളെ ആന്തോളനമെന്ന രീതിയില്‍ താലോലിക്കാന്‍ ന്യൂട്ടന്റെ അലുഗുലുത്താകര്‍ഷണബല സിദ്ധാന്ത പ്രകാരം പറ്റില്ല. ആന്തോളനങ്ങള്‍ താലോലിക്കപ്പെടാനുള്ളതല്ല. ഒന്നുകില്‍ അന്തരാളങ്ങളില്‍ സ്പന്ദനങ്ങള്‍ കൊണ്ട് നിറയ്ക്കുക. ആ സ്പന്ദനങ്ങളിലെ മന്ദതയാകുന്ന മന്ദമാരുതനിലെ ശീതളശ്ചായയില്‍ മതിമറന്നാനന്ദിക്കുക. അല്ലെങ്കില്‍ ഉപബോധമനസ്സില്‍ മസിലു കയറ്റുക.
-------------------------------------------------------------

അന്ന് ആപ്പീസിലിരുന്ന് ഒരു പണിയും ചെയ്തില്ലെങ്കിലെന്താ, നല്ല രസമായിരുന്നു :)

Labels:

Link

4 Comments:

At Saturday, May 26, 2007 10:04:00 am, Blogger സ്നേഹിതന്‍ said...

ഇതെന്തപ്പാ ഈ പാത്രങ്ങളെ നോക്കി ഇപ്പോളൊരു വിശപ്പകലനം?

ഓട്ട: പലരും കടന്നു പോയീട്ടും(വക്കാരിയടക്കം) ആ പാത്രങ്ങളൊക്കെ ഇപ്പോഴും ഒഴിയാതെ ഇരിയ്ക്കുന്നതില്‍ അത് ഭൂതം തോന്നി. :)

 
At Saturday, May 26, 2007 10:33:00 am, Blogger സാജന്‍| SAJAN said...

ഇങ്ങനെയുള്ള പഴയ കിടിലന്‍ പോസ്റ്റൊക്കെ ഇനിയും പോരട്ടെ, വിദ്വേഷമില്ലാത്ത , പരസ്പരം വ്യക്തിഹത്യകളില്ലാത്ത ഇത്തരം തമാശവര്‍ത്തമാനങ്ങള്‍ വായിക്കുമ്പോള്‍ തന്നെ എന്താ ഒരു സുഖം .. ഒരു നഷ്ടബോധവും .. ആ കാലങ്ങളില്‍ ഒക്കെ കൂടാന്‍ കഴിഞ്ഞില്ലല്ലോ എന്ന്:)

 
At Saturday, May 26, 2007 11:56:00 am, Blogger Inji Pennu said...

ഇതിവിടെ ഇട്ടത് നന്നായി വക്കാരിജി. അന്ന് ആ ഉണ്ടാപ്രീന്റെ ദോശ പോസ്റ്റില്‍ ഈ ലിങ്ക് തപ്പാന്‍ ഞാന്‍ ഒരുപാട് തപ്പപ്പെട്ടു. പിന്നെ ഈ ലിങ്ക് ഇട്ടതോടു കൂടി പൊന്നപ്പന്‍ ദ അളിയന്‍ പൊന്നപ്പന്‍ ദ സുനാമി ആയി മാറി, വിടമാട്ടേനായി..ഉണ്ടാപ്രി ഇപ്പഴും എന്തെങ്കിലുമൊക്കെ ഉണ്ടക്കുന്നുണ്ടൊ എന്ന് നോക്കാന്‍ പോലും എനിക്ക് പേടിയായി :)

 
At Monday, May 28, 2007 4:57:00 am, Blogger myexperimentsandme said...

ഹ...ഹ... വിശപ്പകലനം, അത് കിട്ടിയില്ലെന്റെ സ്നേഹിതാ

സാജാനന്ദി, ഇഞ്ചീനന്ദി.

(ഇട്ട കമന്റ് പോസ്റ്റാക്കി അതിന് വരുന്ന കമന്റിന് നന്ദി പറഞ്ഞ് അത് പിന്നെയും പോസ്റ്റാക്കി ഒരു ലൂപ്പായി പ്രാന്തായി...)

 

Post a comment

<< Home