Saturday, December 02, 2006

നന്ദിപ്രകടനം പര്‍ട്ട് ടു.

മിസ് പശുവിന്റെ പൈടം ഇട്ട് പൈയ്യിനെ കാണാന്‍ പയ്യനെ വന്ന പയ്യനുള്‍പ്പടെയുള്ളവര്‍ക്കെല്ലാം നന്ദിയുടെ പൈമ്പാല്‍‌പുഞ്ചിരി പൊഴിച്ച് നമോവകം പറഞ്ഞ് തൊഴുത്ത് പൂട്ടി പോയിക്കഴിഞ്ഞപ്പോഴാണ് വിശ്വേട്ടന്‍ തൊഴുത്ത് കുത്തിത്തുറന്ന് അകത്ത് കയറി ഇങ്ങിനെ മൊഴിഞ്ഞത്:

..................
“ഈ നന്ദി(നി)ക്കമന്റുകള്‍ കാമധേനുപ്പോസ്റ്റില്‍നിന്നും മാറ്റി പുതിയൊരു തൊഴുത്തിലെ പോസ്റ്റില്‍ കെട്ടേണ്ടവയാണ്”
..................

ങാ...ഹാ... ബ്ലോഗിലെഴുതാന്‍ കറവ വറ്റിയിരിക്കുന്ന എനിക്ക് മിസ് പശു കടിച്ച് പറിച്ച് മിച്ചമിട്ടിരുന്ന കച്ചിത്തുരുമ്പായിരുന്നു ആ കമന്റ്.

അതുകൊണ്ട് ആ നന്ദിപ്രകടനം ദോ പോസ്റ്റുന്നു (സ്വന്തം ബ്ലോഗാണെന്ന അഹങ്കാരം കൊണ്ടാണ് ഈ കടും‌കൈകളൊക്കെ യാതൊരു ചമ്മലുമില്ലാതെ ചെയ്യുന്നത്. അതിക്രമങ്ങള്‍ക്ക് മാപ്പ്. കറവ വറ്റിയവന് പശുവിന്റെ പുല്ലും പല്ലും പടവും എല്ലാം പോസ്റ്റ്).

..................................

വ്രീളാവിവശയായ നമ്രമൂക്കിയായ മിസ് പശുവിനെ സന്ദര്‍ശിക്കാനും ചവിട്ടോഗ്രാഫ് വാങ്ങിക്കാനുമെത്തിയ എല്ലാ പൈസ്നേഹികള്‍ക്കും നമോവകം, നന്ദി.

ബിന്ദൂ, ബാക്കാര്‍ഡിവെള്ളം വേണ്ട, കഞ്ഞിവെള്ളം ബഹുകേമം, പോരട്ട്, പോരട്ട്.

അനംഗാരീ, കൈയ്യിട്ട് വാരിയെന്നോ...ഹേയ്...കൈയ്യെങ്ങാനും അങ്ങ് കൊണ്ടുചെന്നിരുന്നെങ്കില്‍ കാണാമായിരുന്നു, വ്രീളാവിവശയുടെ തനിരൂപം. പശുവാണെങ്കിലും സഹവാസം മനുഷ്യന്റെ കൂടെത്തന്നെയല്ലേ :)

മുസാഫിറണ്ണാ, കറക്ട്. കൈമറ ടൈമറ് വെച്ച് ഓണാക്കിയിട്ട് പശുവിന് തിന്നാന്‍ കൊടുത്താലോ. ദഹിക്കാതെ പശു അപ്പിയിടുമ്പോള്‍ കൈമറ ബാക്ക്. ചാണകത്തിന്റെകൂടെ വീഴുന്നത് കാരണം സോഫ്റ്റായേ തറയില്‍ വീഴൂ. പൊട്ടൂല്ല. ഐഡിവഡിയാ :)

അഗ്രജനഗ്രഗണ്യാ, ക്ഷീരമുള്ളുള്ളകിടിന്നടിയിലും ചേരതന്നെ പാമ്പിനും കൊതുകിനും എന്ന് പറഞ്ഞപോലെ ആ പശുവിന്റെ മൂക്ക് ഇത്രയും നന്നായി വിശകലനം ചെയ്തല്ലോ. സ്വന്തം ഫോട്ടോ ഇട്ടിട്ട് വേണമല്ലേ പശുവെത്ര ഭേദം എന്ന് പറയാന്‍. പിടികിട്ടി, പിടികിട്ടി, ഇടൂല്ല :)

ദേവേട്ടാ, പശുവേ നീ ചുരത്തരുതിപ്പോള്‍, ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന സിനിമാഗാനം ഓര്‍മ്മ വന്നു. പട്ടി എന്തായാലും പാല് കറന്ന് കുടിക്കുന്നില്ലല്ലോ. :) പാലെന്ന് കേട്ടാല്‍ തിളയ്ക്കണം പാലടുപ്പില്‍ എന്നോ മറ്റോ പാലായോ മറ്റോ പാടിയിട്ടില്ലേ എന്നൊരു ശങ്ക.

സ്നേഹിതന്നേ, പശുവിന്റെ പടം കണ്ട് പ്രചോദിച്ചിട്ട കഥയായിരുന്നോ അത്. എങ്കില്‍ അതിന്റെ മനോഹാരിത ഒന്നുകൂടി കൂടി.

സിജുവേ, റബ്ബറെസ്റ്റേറ്റൊക്കെയുള്ള മുതലാളിമാര്‍ നാടിന്റെ നാനാഭാഗങ്ങളിലും നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍ കോനാന്‍ ഡോയല്‍ കൂനിക്കൂടി ഒരുവഴിക്ക് പോവുകയേ ഉള്ളൂ :)

ഉമ്പാച്ചീ, അത് കലക്കി. വിരോധാത്മകഥ എന്നോ മറ്റോ അല്ലേ അതിന് ടര്‍ക്കിഷില്‍ പറയുന്നതെന്ന് ഞാന്‍ ചോദിക്കൂല്ല :)

കട്ടമ്മേന്നവന്നേ, പാല്‍‌പുഞ്ചിരി പൊഴിച്ചുകൊണ്ട് മിസ് പശുവിന്റെ വഹ ഒരു നന്ദി(നിപ്പശു).

ദില്ലബ്ബൂ. ഹവായ് ചെരിപ്പിട്ട് ആഞ്ഞ് ചവിട്ടിയാല്‍ കയത്തിലേക്ക് താഴ്‌ത്താന്‍ ബുദ്ധിമുട്ടാവും. സര്‍ഫസ് ടെന്‍ഷന്‍ കാരണം (തന്നെ?) നല്ല ബലം കൊടുത്തില്ലേല്‍ ചെരിപ്പ് താഴൂല്ല. ദേവേട്ടന് അതിനൊക്കെയുള്ള കരുത്ത് കൊടുക്കണേ :)

അതുല്ല്യേച്ച്യേ, സിനിമാ ഡയറിയൊക്കെ പൊടിതട്ടിയെടുക്കുകയാണല്ലേ. പോളിയോ പാളിയോ? :)

കൃഷ് അണ്ണാ, കൃഷണ്ണാ, കൃഷ്‌ണാ, മൂത്രം ഒരു വഴിക്ക് ഗോ, പശൂമ്പാല്‍ വേറൊരു വഴിക്ക് കം. മിസ് പശു ഒരു പാവം. ചവിട്ടൂല്ല (ആര്‍ക്കറിയാം. മോഡലാക്കുന്നതിനു മുന്‍പോ പിന്‍പോ എനിക്കതുമായിട്ട് യാതൊരു ബന്ധവുമില്ല) :).

സിമിയേ നന്ദി.

ശ്രീജിത്തേ, അപ്പോള്‍ ഇപ്പോളും പശൂമ്പാല് തന്നെ കുടി :)ദഹനമൊക്കെ നന്നായിത്തന്നെ? (ചുമ്മാ താണപ്പാ) :)

കുറുമയ്യാ, കറുത്തതെന്തും, അത് പശുവാണെങ്കിലും പന്നിയാണെങ്കിലും ആനയാണെങ്കിലും കുറുമയ്യന്‍ സെരട്ടിഫായ് ചെയ്താല്‍ പിന്നെ അപ്പിയുമില്ല, അപ്പീലുമില്ല :)

ശിശുവേ, ദേവേട്ടക്കമ്മന്റ് മറുപടിയില്‍ പാടിയ പശുവേ നീ ചുരത്തരുതിപ്പോള്‍ , ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന പശുഗാനം ശിശുവിനുവേണ്ടി ഞാന്‍ ഒന്നുകൂടി ആലവിലപിക്കുന്നു :)

പീലിക്കുട്ടീ, കറക്ട് തന്നെ. കറുപ്പിനെഴുപത്തേഴഴ (അപ്പോള്‍ ഉടനെ അമരഗാനം ഓര്‍മ്മ വരും) :)

മുല്ലപ്പൂ, ഒട്ടും വൈകിയിട്ടില്ല. നല്ല ചൂട് പാല് തന്നെ ഫ്രഷ് കറന്നത്. യ്യോ ഇപ്പോള്‍ കുളമായി എന്നല്ലാതെ എറണാകുളത്തില്ല :)

ഏറനാടാ, ഏറെ നാടന്‍ പശുക്കളുള്ള സ്ഥലമാ. പശുവിനെയാണോ പറഞ്ഞത് :)

താരേ, ഡോ. വക്കാരിയായാലുമില്ലെങ്കിലും എഡോ വക്കാരീ എന്ന് തന്നെ എല്ലാവരും വിളിക്കുന്നത്. ആദ്യത്തെ പടഷോക്കില്‍നിന്നും മുക്തി നേടാനല്ലേ വ്രീളാവിവശയവശ നമ്രമൂക്കിപ്പൊടിപ്പടം ഇട്ടത് :)

അനോമണീ, പാട്ട്...തന്നെതന്നെ, പാട്ട് തന്നെ :) നന്ദി കേട്ടോ.

ഹെറിറ്റേജ്‌ മാഷേ, പശുവില്‍ ആനയേയോ പോട്ടെ, ആനയുടെ തുമ്പിക്കൈയ്യുടെ ഡിസൈന്‍ സങ്കല്‍‌പിക്കണമെങ്കില്‍...സമ്മതിച്ചിരിക്കുന്നു :) നന്ദി കേട്ടോ. എറണാകുളത്തൊന്നുമല്ലന്നേ...അല്ലെന്നേ :)

നവനണ്ണാ, നന്ദിയണ്ണാ.

അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. തൊഴുത്ത് പൂട്ടി.

............................................

Link

7 Comments:

At Saturday, December 02, 2006 8:44:00 am, Blogger ബിന്ദു said...

ഇനി ഇതിനു കമന്റിട്ടാ‍ല്‍ അതിനൊരു നന്ദിപ്രകടനം നടത്തി ആ കമന്റ് വീണ്ടും ഇട്ട്...അതിനു വീണ്ടും കമന്റിട്ട്...അപ്പോള്‍ വീണ്ടും നന്ദി പ്രകടനം നടത്തി... എന്റമ്മോ... :)

 
At Saturday, December 02, 2006 8:54:00 am, Blogger Tedy Kanjirathinkal said...

ഈശ്വരാ!!!
എന്തൊക്കെ കാണണം !!!! എന്തൊക്കെ കേള്‍ക്കണം !!!!
കലികാലവൈഭവം !!!!

:-)

 
At Saturday, December 02, 2006 10:59:00 am, Blogger വിശ്വപ്രഭ viswaprabha said...

ആദ്യം കാമധേനുവിനു നന്ദിനി!
പിന്നെ നന്ദിനിക്കു തന്നെ നന്ദിനി!
(പിന്നെ എനിക്കു തന്നെ നന്ദിനി?)
പിന്നെ ഈ പോസ്റ്റിനു നന്ദിനി!

ബിന്ദു പറഞ്ഞതുപോലെ ഇനിയും നന്ദിനികള്‍ വരുമെന്നു വിശ്വസിക്കാം!
റ്റെഡിക്കരടി പറഞ്ഞപോലെ ഇനിയും എന്തൊക്കെ കാണേണ്ടിവരുമോ ഈശ്വരാ!

എന്തായാലും അവിയലില്‍ ഈ കഷ്ണം കൊണ്ട് സ്വാദ് കൂടുതലേ ഉള്ളൂ!

വക്കാരിക്കു കറവ വറ്റുകയോ! അതുണ്ടാവില്ല ഈ അടുത്ത കാലത്തൊന്നും.

 
At Saturday, December 02, 2006 11:38:00 am, Blogger Adithyan said...

പ്രണാമം ഗുരോ...
അങ്ങാണ്...
അങ്ങു കഴിഞ്ഞിട്ടേ ഉള്ളൂ ;)

 
At Saturday, December 02, 2006 12:41:00 pm, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഇതൊരുമാതിരി വിക്രമാദിത്യ കഥകള്‍ പോലെയായല്ലോ.. കഥക്കുള്ളില്‍ കഥ... നന്ദിക്കുള്ളില്‍ നന്ദി.....
മലയാളം സീരിയലുപോലെ നീളുമോ....???

 
At Saturday, December 02, 2006 1:56:00 pm, Blogger സു | Su said...

നന്ദിനിയെ കണ്ടവര്‍ക്കൊക്കെ നന്ദി കൊടുത്ത ഈ പോസ്റ്റിലെങ്കിലും ഞാന്‍ ഒരു കമന്റിട്ടില്ലെങ്കില്‍ നന്ദിക്കും, നന്ദിനിക്കും അതൊരു മോശമാവില്ലേ. ;)

qw_er_ty

 
At Sunday, December 03, 2006 2:33:00 am, Blogger Jishnu R said...

നിങ്ങളെല്ലാം വിട്ടു കളഞ്ഞ
ഞാന്‍ വിട്ടു കളയാത്ത ഒരു ക്‍ളൂ കൂടി
ഈ പുശുവിന്‌ ഇടതു വശത്ത്‌ 18ഉം വലതുവശത്ത്‌ 17ഉം ആയി ആകപ്പാടെ 35 മീശരോമങ്ങള്‍ ഉണ്ട്‌.

ഡിക്റ്ററ്റീവ്‌: കുRu
NB:-ഈ കുന്ത്രാണ്ട ഫോട്ടോ സൂം ചെയ്തും തിരിച്ചും മറിച്ചും ഒക്കെ കണ്ടുപിടിച്ചതാണ്‌ ഞ്യാന്‍

 

Post a Comment

<< Home