Sunday, May 20, 2007

ഇത് എതിരന്‍ കതിരവന്റെ ബ്ലോഗിലിട്ടത്

എതിരന്‍ കമന്റിനെപ്പറ്റി പോസ്റ്റിയപ്പോള്‍ ദേവേട്ടന്‍ എതിരന് കൈകൊടുത്ത് വീരപട്ടയം ചാര്‍ത്തുന്നതിനുമുന്‍പുള്ള ശ്ലോകസേവയില്‍ ഇങ്ങിനെ പറഞ്ഞു:

“ദോശയെ മേദിനീ വെണ്ണിലാവാക്കി ആഘോഷിച്ചപ്പോള്‍ ദിശിദിശി പൊടിപൊങ്ങീ, ഭാനുബിംബം മയങ്ങീ വടിവിനൊടു കുലുങ്ങീബൂലോഗമമിന്ദൂത്സവാദൌ.(അങ്ങനൊന്നുമല്ലെങ്കില്‍ ഉമേഷ് ഗുരുക്കള്‍ വന്നു തിരുത്തി തരും, നോ ടെന്‍ഷന്‍) “.

ഉറക്കം കണ്‍‌കളില്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്ന ഞാന്‍ അപ്പോള്‍ തന്നെ അതിന് ഉദാത്തമായ വ്യാഖ്യാനം ചാലിച്ച് ആ ശ്ലോകത്തെ...

----------------------------------------------
“ദോശയെ മേദിനീ വെണ്ണിലാവാക്കി ആഘോഷിച്ചപ്പോള്‍ ദിശിദിശി പൊടിപൊങ്ങീ, ഭാനുബിംബം മയങ്ങീ വടിവിനൊടു കുലുങ്ങീബൂലോഗമമിന്ദൂത്സവാദൌ“

ദോശയെ - അതായത് ദോശ

മേദിനീ - മൈദകൊണ്ടുള്ള ദോശ. ‘നീ” കാരം വന്നതുകൊണ്ട് ഇതിന് ദോശയുണ്ടാക്കാനുള്ള മൈദ എന്നര്‍ത്ഥം.

വെണ്ണി - വെണ്ണ തന്നെ

ലാവാ - ലാവ (പണ്ട് ജയനഭിനയിച്ച ലാവയല്ല, മറ്റേ ലെവന്‍ ലാവ).

അപ്പോള്‍ “ദോശയെ മേദിനീ വെണ്ണിലാവാക്കി“ - മൈദകൊണ്ടുള്ള ദോശമാവില്‍ നീ കുറച്ച് വെണ്ണയും കൂടിയൊഴിച്ചപ്പോള്‍ അത് ലാവാപരുവമായി.

ദിശിദിശി - ദോശ ചൂട് കല്ലില്‍ വീഴുമ്പോളുള്ള ശബ്‌ദം (അപ്പത്തിന്റെ മാ‍വായിരുന്നെങ്കില്‍ അപ്പിഅപ്പി എന്നായിരുന്നേനെ ശബ്‌ദം).

പൊടിപൊങ്ങി - ആവിയെ കവി ഒരു പൊടിയായി സങ്കല്‍‌പിച്ചു. നാനോദോശയായിരിക്കണം. നാ‍നോപാര്‍ട്ടിക്കിളുകള്‍ ഒറ്റയൂത് കൊടുത്താല്‍ അത് ആവിപൊങ്ങുന്നതുപോലെ പൊങ്ങിപ്പറക്കുമല്ലോ. ചൂടുകല്ലില്‍ മൈദകൊണ്ടുള്ള ലാവാപരുവത്തിലുള്ള ദോശമാവൊഴിച്ചപ്പോള്‍ ദിശി ദിശി എന്ന ശബ്ദം വരികയും നാനോകണികകളേപ്പോലുള്ള ആവി പൊങ്ങുകയും ചെയ്തു.

ഭാനു- അപ്പോള്‍ ദോശയുണ്ടാക്കുന്നത് ഭാനുവാണ്.

ഭാനുബിംബം - കണ്‍‌ഫ്യൂഷനുണ്ട്. മിക്കവാറും ഭാനുവിന്റെ കൈയ്യിലിരിക്കുന്ന ചട്ടുകത്തെയായിരിക്കും കവി ഇവിടെ ബിംബമായി സങ്കല്‍‌പിച്ചിരിക്കുന്നത്.

ഭാനുബിംബം മയങ്ങീ- അത്, അത് തന്നെ. ദോശക്കല്ലില്‍ മാവൊഴിച്ചപ്പോള്‍ അതിന്റെ ദിശി ദിശി ശബ്‌ദവും ആവി പൊങ്ങിയതും എല്ലാം കണ്ട് മനോഹരമായ ആ മൈദാദോശയില്‍ മനം മയങ്ങി ദോശക്കാരി ഭാനു ചട്ടുകവും പിടിച്ചുകൊണ്ട് ഉറങ്ങിപ്പോയി.

വടിവിനൊടു കുലുങ്ങീ - നിന്നുറങ്ങിപ്പോയ ഭാനു (നല്ല വണ്ണമുണ്ടായിരുന്നു) നടുവും തല്ലി കറങ്ങി വീണു, പരിസരമാകെ കുലുങ്ങി.

ബൂലോഗമമിന്ദൂത്സവാദൌ - ഓ, അങ്ങിനെയാണല്ലേ -അതായത് ബൂലോഗത്തില്‍ ഉത്സവം നടക്കുകയാണ്. അതാണ് പശ്ചാത്തലം.

അതായത്, ബൂലോകത്തില്‍ നടന്ന ഒരു ഉത്സവത്തിലെ തട്ടുകടക്കാരി ഭാനു വെണ്ണചേര്‍ത്ത്, ലാവപോലെയാക്കിയ മൈദാമാവ് നല്ല ചൂടുള്ള ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ ആ മാവ് ദിശിദിശി എന്ന ശബ്ദമുണ്ടാക്കുകയും തത്‌ഫലമായി നാനോകണികകളെപ്പോലെ ആവി പൊങ്ങുകയും അത് കണ്ട് മനം മയങ്ങിയ ഭാനു ചട്ടുകവും കൈയ്യില്‍ പിടിച്ച് മയങ്ങി കമഴ്‌ന്നടിച്ച് വീഴുകയും തത്ഫലമായി ഭൂമി കുലുങ്ങുകയും ചെയ്തു.

(ദേവേട്ടാ‍, കതിരവാ, പതാലി, പതാലി)

--------------------------------------------

പണിക്കര്‍മാഷ് ഇവിടെയും കൊടുത്തു, വേറൊരു വ്യാഖ്യാനം

Labels:

Link

9 Comments:

At Sunday, May 20, 2007 1:55:00 pm, Blogger അനില്‍ശ്രീ... said...

ഇങ്ങനെയും വ്യാഖ്യാനിക്കാം എന്നു മനസ്സിലാക്കി തന്ന വക്കാരിമാഷെ ....നന്ദി... ആ ഭാനു ഇതാ എന്റെ മുമ്പില്‍ ചട്ടുകവുമായി കിടക്കുന്നു...

 
At Sunday, May 20, 2007 2:10:00 pm, Blogger ചുള്ളിക്കാലെ ബാബു said...

“വീണിതല്ലോ കിടക്കുന്നു ധരണിയില്‍...........
.............ഭാനു!“
ഇനി “ധരണി” എന്നതിന്ന് വേറെ വല്ല അര്‍ത്ഥവുമുണ്ടോ ആവോ?
വ്യാഖ്യാനിച്ച് എന്തിനേയും എന്തും ആക്കാമെന്ന് ഇപ്പൊ മനസ്സിലായി.
വ്യഖ്യാനാഖ്യാനം ഗംഭീരം.
word verification word: 'ammma'

 
At Sunday, May 20, 2007 2:28:00 pm, Blogger Kalesh Kumar said...

നമിച്ചു ഗുരോ!

 
At Sunday, May 20, 2007 4:24:00 pm, Blogger സാജന്‍| SAJAN said...

വക്കാരിജി.. ഇത് അന്നേ വായിച്ച് സകുടുംബം ചിരിച്ചു മറിഞ്ഞതാ.. വായിച്ചപ്പൊ മിമിക്രി കാരുടെ റാകി പറക്കുന്ന ചെമ്പരുന്തേ ആണ് ഓര്‍മ വന്നത്:):)

 
At Sunday, May 20, 2007 8:57:00 pm, Blogger SUNISH THOMAS said...

ഈ കമന്റ് അന്നേ വായിച്ചതാ...

മേദിനീ വെണ്ണിലാവിനെ മണിപ്രവാളത്തിന്റെ പടിയിറക്കി ഇവിടെ വരെയെത്തിച്ചതിന്റെ ക്രെഡിറ്റ് ചില്ലറയല്ല. വക്കാരിക്ക് അഭിനന്ദനത്തിന്റെ ആവശ്യമില്ലല്ലോ...

 
At Sunday, May 20, 2007 9:28:00 pm, Blogger വേണു venu said...

ഇതു വായിച്ചിരുന്നു.
മിമിക്രിക്കാര്‍‍ വിവരിച്ച, അന്‍ജന ശ്രീധരാ ചാരു മൂര്‍ത്തേ..എന്ന വരികളും ഓര്‍ത്തു പോയി.‍:)

 
At Sunday, May 20, 2007 9:44:00 pm, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വക്കാരിജീ,
ഞാനല്ലാതുണ്ടോ ഭാനു ഇ ത്രിഭുവനത്തിങ്കല്‍

എന്നു വിചാരിച്ചിരുന്നതാണ്‌ മാറ്റി കളഞ്ഞു അല്ലേ - വേറെയും ഭാനു ഉണ്ട്‌

 
At Sunday, May 20, 2007 9:53:00 pm, Blogger Rasheed Chalil said...

വക്കാരി മാഷേ ‘ഭാനു‘ എന്നത് ദില്‍ബാസുരന്റെ പര്യായമാണോ... ? ലവന്‍ ഇതിനിടേ ഒരു തട്ടുകട തുടങ്ങിയിരുന്നു. (അല്ലെങ്കില്‍ തട്ടുകടയിലെ ജോലിക്കാരിയായിരിക്കും...)

 
At Monday, May 21, 2007 2:25:00 am, Blogger ദേവന്‍ said...

പലായദ്ധ്വം പലായദ്ധ്വം രേ രേ ദുക്ഷ്കവി കുഞ്ജരാ:
വേദാന്തവനസഞ്ചാരീ ഹ്യായാത് വക്കാരികേസരി :)

അന്നത്തെ നമ്മടെ അതിക്രമം കണ്ട് ദാണ്ടേ പണിക്കര്‍ മാഷ് ഒരെണ്ണം എഴുതിയിട്ടുണ്ട്

 

Post a Comment

<< Home