Monday, December 04, 2006

പെരുമഴക്കാലത്തെ ക്ലാസ്സ് മേറ്റ്സ്-അവിയേല്‍ നിരൂപണം

പെരുമഴക്കാലം കണ്ടുതീര്‍ത്തു (രണ്ടായിരത്തിയഞ്ച് മുതല്‍ കാണാന്‍ തുടങ്ങിയതാണ്. ഇപ്പോഴാണ് തീര്‍ന്നത്).

മഴപ്പെരുമഴയും കണ്ണീര്‍പ്പെരുമഴയുമൊക്കെയായി ആകപ്പാടെ നനഞ്ഞുകുളിച്ച പടമാണെങ്കിലും എനിക്കിഷ്ടായി.

എന്റെ ദുഷ്‌വിചാരങ്ങള്‍

നജീബെന്ന കഥാപാത്രത്തിന്റെ (നജീബിന്റെ അമ്മാവന്റെ മോളാണ് റസിയ) ഉദ്ദേശം അത്ര ശരിയല്ലെന്ന് പുള്ളിയെ കണ്ടപ്പോള്‍ തന്നെ എന്റെ വൃത്തികെട്ട മനസ്സ് പറഞ്ഞു. എന്റെ വിചാരം ശരിയാണെന്ന് തിരക്കഥാകൃത്തും സംവിധായകനും ശരിവെക്കുകയും ചെയ്‌തു. എന്തുകൊണ്ട് എന്റെ മനസ്സ് ദുഷിച്ചതാണെന്നും എന്തിനെയും നെഗറ്റീവായി കാണുന്നത് ശരിയല്ലെന്നും നല്ലയാള്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ നല്ല കാര്യങ്ങള്‍ ഇപ്പോഴും നമ്മുടെയിടയില്‍ ചെയ്യുന്നുണ്ടെന്നും സംവിധായകനും മറ്റും എനിക്ക് കാണിച്ചുതന്നില്ല എന്ന് വെറുതെ ഓര്‍ത്തുപോയി. നജീബിനെ നിസ്വാര്‍ത്ഥമായി റസിയയെയും കുടുംബത്തെയും സഹായിക്കുന്ന ഒരാളായി ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടാവുമായിരുന്നോ ആവോ. സിനിമയേ ജീവിതമെന്ന് കരുതുന്നവര്‍ക്ക്, സഹായിക്കാന്‍ വരുന്നവരെ സംശയദൃഷ്ടിയോടെ നോക്കാന്‍ ഒരു കാരണം കൂടിയായി. ഇതിന്റെ മറുവാദമായി ഇങ്ങിനെയുള്ളവരും നമ്മുടെ ഇടയിലുണ്ട് എന്ന സമകാലീന യാഥാര്‍ത്ഥ്യം (?) നജീബെന്ന കഥാപാത്രം കാണിച്ചുതരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ സ്ഥിതിവിശേഷം അങ്ങിനെയൊക്കെത്തന്നെയോ?(കാടുകയറാതെഡേ-സ്റ്റോപ്പ്)

എന്റെ നീതിബോധം

എന്തുകൊണ്ട് കാവ്യാമാധവന് നല്ല നടിക്കുള്ള അവാര്‍ഡ് ഈ സിനിമയിലെ അഭിനയത്തിന് കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആറുഭാഗമായി കണ്ട സിനിമയില്‍ ആറാം ഭാഗത്ത് മാത്രമേ കാവ്യാമാധവന്‍ നന്നായിട്ട് അഭിനയിക്കുന്നതായിട്ട് എനിക്ക് തോന്നിയുള്ളൂ. അത് വെച്ച് നോക്കിയാല്‍ പോലും മീരാ ജാസ്‌മിന്റെ സിനിമയില്‍ ആദ്യാവസാനമുള്ള അഭിനയവുമായി തുലനം ചെയ്യുമ്പോള്‍ മീരയുടെ അഭിനയം തന്നെയാണ് എനിക്ക് മെച്ചമായി തോന്നിയത്.

എന്റെ ദുഷിച്ച വര്‍ഗ്ഗീയത

സിനിമ മതേതരമാണ്. കാരണം എല്ലാ മതത്തിനും പ്രാതിനിത്യമുണ്ട്. ഹിന്ദുവും മുസ്ലീമും കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ ഒരു കൃസ്ത്യാനിയായ ജോണ്‍ കുരുവിളയെ (ബിജു മേനോന്‍) അവതരിപ്പിക്കുക മാത്രമല്ല ഹിസ് ഹൈനസ് അബ്‌ദുള്ളയില്‍ നമ്പൂരിയാണ് എന്നോ മറ്റോ പൂണൂലില്‍ തൊട്ട് മോഹന്‍‌ലാല്‍ സ്ഥാപിക്കുന്നതുപോലെ ജോണ്‍ കുരുവിള കൃസ്ത്യാനി തന്നെയാണെന്ന് സലിം കുമാറിനെക്കൊണ്ട് ഉറപ്പി(പ്പി)ക്കുന്നുമുണ്ട് സംവിധായകന്‍.

അക്‍ബറിന് മാപ്പുകൊടുന്നതില്‍‌ക്കൂടി ഗംഗയ്ക്ക് ഉന്നതസ്ഥാനം കൊടുത്തപ്പോഴും സ്വസമുദായത്തിലെ ആള്‍ക്കാരെക്കൊണ്ട് ഗംഗയെ വീട്ടില്‍ നിന്നും പുറത്താക്കിക്കുക വഴി ആ സമൂഹത്തെ കടും‌പിടുത്തക്കാരാക്കി ചിത്രീകരിച്ചോ എന്നും ചുമ്മാ ഒന്ന് തോന്നി (തോന്നല്‍ എന്റേത് മാത്രം). സംഗതി ഓസിന് കിട്ടിയതുകാരണം ദിലീപ് വിമാനത്താവളത്തില്‍ മീരാ ജാസ്‌മിനോടും മറ്റും ഒപ്പം ചേരുന്ന സീന്‍ കഴിഞ്ഞപ്പോള്‍ സംഗതി തീര്‍ന്നു. അതുകഴിഞ്ഞുമുണ്ടായിരുന്നോ പടം-ആവോ.

എങ്കിലും ഈയിടെ ഒറ്റയിരുപ്പില്‍ കണ്ട ഗ്ലാസ്സ്‌മേറ്റ്‌സ് എന്ന സിനിമയെക്കാളൊക്കെ വളരെ ഇഷ്ടപ്പെട്ടു ഈ സിനിമ. കളസമേറ്റ്‌സ് എങ്ങിനെ ഹിറ്റായി എന്ന് ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നു (കാവ്യാമാധവന്റെ പെരുമഴക്കാലയവാര്‍ഡും ആലോചിക്കുന്നുണ്ടേ). കാമക്കോഡറില്‍ അവിടെയും ഇവിടെയും ഷൂട്ട് ചെയ്‌ത് വിന്‍‌ഡ്‌വാസ് മ്യൂവീ മേക്കറില്‍ പല ഭാഗങ്ങളായി കയറ്റി മേയ്‌ക്ക് മൂവീ എന്ന് ക്ലിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന പടം പോലെയൊരു പടം പോലെ തോന്നി ഈ പടം. നിറം സിനിമയെക്കാളുമൊക്കെ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ക്യാമ്പസ് ഫീലിംഗ് അവിടെയുമിവിടെയുമൊക്കെ ഈ സിനിമയില്‍ കിട്ടി. കളിമാക്‍സ്, പക്ഷേ, പ്രതീക്ഷിച്ചതു തന്നെ (പ്രതീക്ഷകള്‍ തികച്ചും വ്യക്തിപരമായതുകാരണം എല്ലാവരും ഇതേ കളിമാക്സ് തന്നെ പ്രതീക്ഷിക്കണമെന്നില്ല). കളിമാക്‍സിനു മുന്‍‌പുള്ള സസ്‌പെന്‍സ് കളികള്‍ കൊള്ളാം എന്ന് പറയാമോ എന്നറിയില്ല. അവസാനം മറ്റെ പെണ്‍‌കുട്ടിയെ നായകന്‍ സ്വീകരിക്കുകയായിരുന്നുവെങ്കില്‍ ഒന്നുകൂടി പുതുമ തോന്നില്ലായിരുന്നോ എന്നൊരു ഉല്‍‌പ്രേക്ഷയും. സിനിമയുടെ അവസാനം പൃഥ്വിരാജ് വണ്ടിയില്‍ തിരിച്ച് പോകുന്നവഴി തിരിഞ്ഞുനോക്കുമ്പോള്‍ നരേന്‍ ആദ്യം കൈവീശുകയും പിന്നാലെ പൃഥ്വിരാജുള്‍‌പ്പടെയുള്ള കഥാപാത്രങ്ങളൊക്കെ വന്ന് കൈവീശുകയും ചെയ്യുന്ന സീന്‍ നന്നായി തോന്നി. പ്രഥ്വിരാജിന്റെ അഭിനയം ഇഷ്ടപ്പെട്ടു. ഇന്ദ്രജിത്തിന്റെയും ജയസൂര്യയുടെയും അഭിനയവും മോശമായില്ല. കാവ്യാമാധവന്‍ സാധാരണപോലെ അഭിനയിച്ചതായിട്ടാണ് തോന്നിയത്. ജഗതിയുടെ തമാശകളൊന്നും ഏശാത്തതുപോലെ തോന്നി. ചെറിയ ഒരു ക്യാമ്പസ് നൊസ്റ്റവളമാള്‍ജിയ അവിടെയുമിവിടെയുമൊക്കെ കിട്ടിയെങ്കിലും മൊത്തത്തില്‍ എന്തോ മിച്ചിംഗ് (മിസ്സിംഗ് എന്ന് ഇംഗ്ലീഷിലും ടെന്‍‌സിംഗ് എന്ന് നേപ്പാളിയിലും പറയും) പോലെ തോന്നി പടമാകെമൊത്തം ടോട്ടലില്‍. കിരണ്‍ പറഞ്ഞതുപോലെ ഒത്തിരി പ്രതീക്ഷിച്ച് പോയതുകൊണ്ടും കൂടിയാവാം (ഈ സിനിമയെ നിരൂപിക്കാന്‍ ഞാന്‍ അര്‍ഹനല്ല, കാരണം പടം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് തീയറ്ററില്‍ കയറിയത് :( )

പെരുമഴക്കാല നിരൂപണത്തില്‍ കളസമേറ്റ്‌സിനെപ്പറ്റിയും പറഞ്ഞ് അവിയല്‍ എന്ന ബ്ലോഗ് നാമം ഞാന്‍ അന്വര്‍ത്ഥമാക്കി. നിര്‍ത്തി.

31 Comments:

At Monday, December 04, 2006 3:12:00 am, Blogger Inji Pennu said...

ആരെങ്കിലും നല്ല അഭിനേതാവോ അഭിനയത്രിയോ ആവണമെങ്കില്‍ എന്റെ ഒരു ക്രൈറ്റീരിയാ നല്ല പോലെ പ്രേമ രംഗം അഭിനയിക്കാന്‍ പറ്റണമെന്നാണു. ബാക്കിയെല്ലാം വികാരങ്ങളും മനുഷ്യന് അടിക്കടി ഉണ്ടാവുന്നതും ആരോടു വേണമെങ്കില്‍ ദേഷ്യം, സന്തോഷം,സഹതാപം കാണിക്കാന്‍ നമ്മള്‍ ജീവിതം ഉടനീളം പരിശീലിക്കുന്നതാണ്. പക്ഷെ ശരിയായ പ്രേമം മുഖത്ത് വരുത്താന്‍ വളരെ പാടാണ്, ശരിയായിട്ടും പ്രേമം ഉള്ളില്‍ ഇല്ലെങ്കില്‍. അതുകൊണ്ട് തന്നെ ശരിക്കും പ്രേമം കണ്ണിലും ചുണ്ടിലും കവിളിലും വരുത്താന്‍ കഴിയുന്ന നടന്മാരും നടികളും വളരെ നന്നായി അഭിനയിക്കും എന്ന് എന്റെ മനസ്സ് പറയും. അതില്‍ പെണ്ണുങ്ങളില്‍ ശോഭനയും,മഞ്ജു വാര്യറും,മീരാ ജാസ്മിനും വളരെ നന്നായി ചെയ്യും. മഞ്ജുവിന്റെ പ്രേമാ‍ഭിനയം ആണ് ഇവരില്‍ മൂവരിലും എനിക്കേറ്റവും ഇഷ്ടം. അതുകൊണ്ട് തന്നെ കാവ്യാ മാധവനെ എനിക്ക് അഭിനയത്തിന്റെ കാര്യത്തില്‍ തീരെ ഇഷ്ടമല്ല. പിന്നെ നല്ല മലയാളിത്തമുള്ള ഐശ്വര്യമുള്ള ഒരു മുഖം ആയതുകൊണ്ട് സഹിച്ചു പോവുന്നു :)

പെരുമഴക്കാലം ഓകെ...ക്ലാസ്സ് മേറ്റ്സ്റ്റും ഓകെ...

ആദ്യത്തെ അരമണിക്കൂര്‍ കാണാതെ പ്ലീസ് അഭിപ്രായം പറയരുത്..കഥയില്‍ ഫുള്‍ സസ്പെന്‍സാണ് ക്ലാസ്സ്മേറ്റ്സ്റ്റില്‍. അത് അവസാനം ഇങ്ങിനെ കൂടി ചേരുന്നതു കാണാന്‍ ഒരു ഭംഗിയുണ്ട്. അതൊരു ക്യാമ്പസ് സിനിമയെന്നതിനേക്കാളും ക്യാമ്പസ് പശ്ചാത്താലത്തില്‍ എടുത്ത ഒരു സസ്പെന്‍സ് പോലെയാണ് എന്നാണ് എനിക്ക് തോന്നിയത്.

 
At Monday, December 04, 2006 4:20:00 am, Blogger myexperimentsandme said...

ഇഞ്ചിയേ, അതുകൊണ്ടല്ലേ ഒരു മുന്‍‌കൂര്‍ ജാം പിന്‍‌കൂറായി ബ്രഡ്ഡില്‍ തേച്ച് പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞിട്ട് അവസാനം പറഞ്ഞത് - ഇതിനെ നിരൂപിക്കാന്‍ എനിക്കര്‍ഹതയില്ല എന്ന് :)

ലെവരെല്ലാവരും കൂടി സമരം നടത്തി ക്ലാസ്സ് നിര്‍ത്തിക്കാന്‍ വരുമ്പോള്‍ ജയസൂര്യ വന്ന് കാവ്യാമാധവന് സൈഡ് പറയുന്നതും ഞാനെന്റെ പുസ്തകം തപ്പാന്‍ നിന്നതാണ് എന്ന് ആ പെണ്‍‌കുട്ടി പൃഥ്വിരാജിനോട് പറയുന്നതുമൊക്കെയുള്ള ആ സീന്‍ തൊട്ടാണ് സംഗതി കാണാന്‍ തുടങ്ങിയത്. അത് സിനിമാ തുടങ്ങി ഒത്തിരി നേരം കഴിഞ്ഞുള്ള സീനായിരുന്നോ?

എനിക്ക് കാവ്യാ മാധവന്റെ വളരെ നല്ല ഒരു അഭിനയമായി തോന്നിയത് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ലാസ്റ്റ് സീനാണ്. അതൊരു ടച്ചിംഗ് സീനായിട്ട് തോന്നി.

 
At Monday, December 04, 2006 4:21:00 am, Blogger myexperimentsandme said...

നല്ലപോലെ ഒരു പ്രേമരംഗം എന്ന് പറയുമ്പോള്‍ പ്രാദേശിക വാര്‍ത്തയിലെ ഫിലോമിന-പപ്പു പ്രേമരംഗം ഓര്‍മ്മ വരുന്നു.

 
At Monday, December 04, 2006 4:35:00 am, Blogger ദിവാസ്വപ്നം said...

ha ha wakari,

in 1990, I entered 30 minutes late for movie 'Inspector Balram'. Since I was a Mohan Lal fan at that time, I didnt like the movie anyway.

I sent a 'niroopanam' about this movie, to Mathrubhoomi Weekly. They not only didnt publish it, but also sent it back to me.

The only reason they sent it back was that I didnt see the full movie. sathyam !!!

:-))

 
At Monday, December 04, 2006 5:04:00 am, Blogger myexperimentsandme said...

അപ്പോള്‍ ദൈവാനൊരു തയക്കവും പയക്കവും ചെന്ന നിരൂപനാണല്ലേ. ഞാന്‍ ആദ്യമായി നിരൂപിച്ച രണ്ട് പടങ്ങള്‍ പെരുമഴക്കാലവും ക്ലാസ്സ്‌മേറ്റ്സും. പെരുമഴക്കാലത്തിന്റെ അവസാനവും കണ്ടില്ല, ക്ലാസ്സ്‌മേറ്റ്‌സിന്റെ ആദ്യവും കണ്ടില്ല :(

നിര്‍ത്തി.

 
At Monday, December 04, 2006 5:20:00 am, Blogger Adithyan said...

മൊത്തത്തില്‍ എന്തോ മിച്ചിംഗ്

പടം അവിടേം ഇവിടേം ഒക്കെ കൊറെശ്ശേ അല്ലേ കണ്ടോള്ളു, അതോണ്ടാരിക്കും ആ മിസിങ്ങ് ഫീലിങ്ങ്.

പടം മുഴുവന്‍ കണ്ടില്ലേലും നിരൂപ്പണം എഴുതുവേം വേണം, അതും പോര രണ്ടെണ്ണത്തിന്റെ നിരൂപണം ഒന്നിച്ചും എഴുതണം... പോക്രിത്തരോന്നൊക്കെ പറഞ്ഞാല്‍

;)

 
At Monday, December 04, 2006 5:23:00 am, Blogger Adithyan said...

...ബാക്കിയെല്ലാം വികാരങ്ങളും മനുഷ്യന് അടിക്കടി ഉണ്ടാവുന്നതും ആരോടു വേണമെങ്കില്‍ ദേഷ്യം, സന്തോഷം,സഹതാപം കാണിക്കാന്‍ നമ്മള്‍ ജീവിതം ഉടനീളം പരിശീലിക്കുന്നതാണ്.

ഇഞ്ചിയേച്ചിയേ, ഈ പ്രേമം എന്താ അടിക്കടി ഉണ്ടായിക്കൂടെ? (പ്രേമം കാരണം അടീം കടീം ഒക്കെ കിട്ടും, അതു വേറേ) ഡൈലി ഒരു പുതിയ പെണ്ണിനെ വെച്ച് പ്രേമിക്കാന്‍ യാ‍തൊരു മടിയും ഇല്ലാത്ത എത്ര കൂട്ടുകാര്‍ എനിക്കുണ്ടെന്നറിയാമോ? പിന്നെ ആരോടു വേണേലും എപ്പോ വേണേലും അതൊക്കെ കാണിക്കാന്‍ അവര്‍ക്കൊന്നും ഒരു മടീമില്ല.

 
At Monday, December 04, 2006 5:25:00 am, Blogger Tedy Kanjirathinkal said...

യോ ആദീ !! (ഒരു ഹൈ-ഫൈവ്)
:-)

 
At Monday, December 04, 2006 5:44:00 am, Blogger myexperimentsandme said...

ഹ...ഹ... ആദിയേ, കല്‍ക്കി :D

 
At Monday, December 04, 2006 6:28:00 am, Blogger Inji Pennu said...

ഏടാ ചെക്കാ, അതിനെ തോന്നിവാസം എന്നാണ് പറയാ,പ്രേമം എന്നല്ല. തോന്ന്യവാസം എപ്പോ വേണമെങ്കിലും കാണിക്കാം. ശരിക്കുമുള്ള സംഗതി എന്താണെന്ന് മനസ്സില്ലാവുന്ന യോഗം വരുന്ന വരെ അതാണ് ‘പ്രേമം’ എന്ന് കരുതിക്കോളൂ. :-)

 
At Monday, December 04, 2006 6:34:00 am, Blogger Adithyan said...

അപ്പന്‍ കാണിച്ചുതന്ന ചെക്കനെ കതകിനു പുറകീന്ന് നോക്കി പുള്ളിക്കാരന്‍ ‘റോയല്‍’ എന്നു പറയുന്ന സ്റ്റൈല്‍ നോക്കി രോമാഞ്ചമണിഞ്ഞവര്‍ക്കൊന്നും പ്രണയത്തെക്കുറിച്ച് വികാരം കൊള്ളാന്‍ വോയിസ് ഇല്ലാ‍ാ‍ാ :)))

മുഹഹഹഹഹ....

 
At Monday, December 04, 2006 6:37:00 am, Blogger കാളിയമ്പി said...

പിന്നേ..പിന്നേ

ഈ പ്രേമമെന്നു വച്ചാല്‍ ഇങ്ങേതാണ്ട് ഉദാത്തോത്തമൌണ്ടന്‍പുളി സാമ്പാറുരുളക്കിഴങ്ങല്ലേ..

അതും പ്രേമം തന്നെ..ഹല്ല പിന്നെ.ഓരോ പെണ്ണിനോടും നല്ല ‘ആല്‍മാര്‍ത്ത‘മായിത്തന്നെ പറയുന്നതാണ് ഇഞ്ചിയെച്ചിയേ..

(ഇന്നാരുടേങ്കിലും കയ്യില്‍ നിന്ന് നാലെണ്ണം വാങ്ങിച്ചില്ലേല്‍ എനിയ്ക്കുറക്കം വരത്തില്ല:)

 
At Monday, December 04, 2006 6:39:00 am, Blogger Inji Pennu said...

ബ്ലോഗിലെഴുതുന്നതെന്തും സത്യമാണെന്ന് വിശ്വസിക്കുന്ന ഇള്ളാവാവ കുട്ടികളോട് എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ല...
(ഞാന്‍ ആദിനോട് കൂട്ട് വെട്ടി!)

 
At Monday, December 04, 2006 6:42:00 am, Blogger Inji Pennu said...

അമ്പിയേ, ലോകത്തിന്റെ സ്പന്ദനം തന്നെ പ്രേമല്ലേ? കുശുമ്പ് വെണ്ടാട്ടൊ. അതിനു കൊല്ലത്തും ഇംഗ്ലണ്ടിലും മരുന്നില്ല.

അവള്‍ രകഷപ്പെട്ടൊ? :-)

 
At Monday, December 04, 2006 6:56:00 am, Blogger കാളിയമ്പി said...

ആര് ആ എനിയ്ക്കറിയത്തില്ല..

ഞാന്‍ ധീരധീരം പറയും ..അവളുമാര്‍ ധീരധീരം തള്ളിപ്പറയും..പത്രോസിമാര്‍..ഹും ..ആര്‍ക്കു വേണം..

അല്ലേലും ശ്രീനിവാസമഹാഗുരു പറഞ്ഞ പോലെകാണാങ്കൊള്ളാത്താണുങ്ങളെ സഹോദരന്മാരായി കരുതുന്നത് ഈ പെണ്ണുങ്ങളുടെ ഒരു സ്ഥിരം പരിപാടിയാണല്ലോ..:)

 
At Monday, December 04, 2006 7:24:00 am, Blogger ദേവന്‍ said...

ഈപടങ്ങളൊന്നും കണ്ടില്ല വക്കാരീ. മോഹല്‍ ലാലിന്റെ ഫോട്ടോഗ്രാഫര്‍ നാളെ കാണുന്നുണ്ട്‌. തല്‍ക്കാലം ഓഫടിക്കാന്‍ വന്നതാ.

കാണാന്‍ എങ്ങനെ ഇരിക്കുന്നെന്നതില്ലൊന്നും ഒരു കാര്യവുമില്ലെന്റെ കാളിയമ്പീ. അവസരത്തിനൊത്ത്‌ ഉയരാന്‍ പഠിച്ചാല്‍ മതി. പതിനഞ്ചു വയസ്സില്‍ ഒന്നുയര്‍ന്നു നോക്കി. നടന്നില്ല. സാരമില്ല ഒരബദ്ധം ഏതു ഐ പി എസ്‌ കാരനും പറ്റുമെന്ന് സമദാനി. മുപ്പതു വയസ്സായപ്പോ ഒന്നൂടെ ഉയരണമെന്ന് തോന്നി. സാഹചര്യ സ്റ്റഡി നടത്തിയപ്പോ കഴുത്തറ്റം പുസ്തകങ്ങള്‍. അതേല്‍ അങ്ങു കൊരുത്തു. ഉള്ള വിറയല്‍ കിംഗ്‌ ഫിഷറിന്റെ കൊക്കില്‍ ഒതുക്കി
"ഗ്യുന്തര്‍ ഗ്രസ്സിന്റെ ഫ്ലൌണ്ടറില്‍ ആദംസ്‌ ആപ്പിളിന്റെ നേര്‍ക്കു കുതിക്കുന്ന പൂച്ചയെപ്പോലെ ഒരു വിഫല ശ്രമത്തിനോ കമ്യുവിന്റെ പേരോര്‍ക്കാത്ത ചെറുകഥയില്‍ വൈദ്യുത വേലിക്കപ്പുറത്തെ കാമിനിയെ മോഹിച്ച്‌ അറിഞ്ഞുകൊണ്ട്‌ പ്രാണനൊടുക്കുന്ന ചുണ്ടെലിയെപ്പോലെയോ ഞാന്‍ ഉദ്യമിക്കുന്നു..." എന്ന ലൈന്‍ പിടിച്ചു. അതേറ്റു. ഞാന്‍ കെട്ടി. ഇനി ഒരങ്കത്തിനു ബാല്യമില്ല. തൈക്കിളവനായി. (വക്കാരീ ബഡ്‌വൈസറുകളെ ക്ഷമിക്കൂ)

 
At Monday, December 04, 2006 7:28:00 am, Blogger myexperimentsandme said...

ദേവേട്ടാ, ദേവേട്ടനൊക്കെ ഇങ്ങിനെ പറയുമ്പോള്‍ ആ പാവം ഉമേഷ്‌ജിയെ ഓര്‍ക്കണം. ദേവേട്ടനെ തൈക്കിളവനെന്ന് വിശേഷിപ്പിച്ചാല്‍ പിന്നെ ഉമേഷ്‌ജിയെ വിശേഷിപ്പിക്കാന്‍ ആയിരം ശബ്‌ദതാരാവലികള്‍ ഒന്നിച്ച് കിലുങ്ങിയാലും അതിലൊരു വാക്കും കാണില്ല.

പാവം...

(എല്ലാവരും അടികൊള്ളുമ്പോള്‍ ഇനി ഞാനായിട്ടെന്തിനാ...)

:) (കുത്തും അരബ്രാക്കറ്റുമെല്ലാം ശരിക്ക് തന്നെയല്ലേ...അതേ-കുത്തുറപ്പ്).

 
At Monday, December 04, 2006 7:33:00 am, Blogger Inji Pennu said...

ദേവേട്ടാ അമ്പി വെറുതെ പറഞ്ഞതാണ്. പക്ഷെ ദേവേട്ടന്‍ ഇത്ര ഉറപ്പിച്ച് അമ്പിയെ കാണാന്‍ കൊള്ളൂല്ലാന്ന് പറയണ്ടായിരുന്നു.. :)ആദിയെയാണെങ്കില്‍ പിന്നേം പോട്ടേന്ന് വെക്കാം,ആദി അത് ജീവിതത്തില്‍ അക്സപ്റ്റ് ചെയ്തു കഴിഞ്ഞു. :)

 
At Monday, December 04, 2006 7:38:00 am, Blogger ദേവന്‍ said...

പാവം ഗുരുക്കള്‍ അപ്പ്‌ളിക്കേഷനുകള്‍ എഴുതുന്നതിന്റെയും അപ്പി കഴുക്കുന്നതിന്റെയും തിരക്കിലായതുകൊണ്ട്‌ ഇതൊന്നും കാണുന്നുണ്ടാവില്ല. ഇല്ലെങ്കില്‍ ഒരലര്‍ച്ചയോടെ ഇവിടെ അവതരിച്ചേനെ.

ഇഞ്ച്യേ അമ്പിയെ നമ്പിയാ കൊല്ലം ബ്ലോഗ്‌ ഇരിക്കുന്നത്‌. തൊഴുത്തില്‍ കുത്ത്‌ ഉണ്ടാക്കല്ലേ. എങ്ങനെ ഇരുന്നാലും ഒന്നും ഇല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. ആദിയേം പച്ചാളത്തേം മാത്രം പറയരുത്. എന്റെ രക്തം (ടോട്ടല്‍ 250 സി സി) തിളക്കും

 
At Monday, December 04, 2006 7:49:00 am, Blogger കാളിയമ്പി said...

സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാരിക്കും ഇഞ്ചിയേച്ചീ..

ദേവേട്ടാ ഇങ്ങനെ പൊക്കരുത്..ഇപ്പൊത്തന്നെ ഒരു ഒന്നൊന്നര സ്കോട്ലാന്റുകാരനെ അകത്താക്കിയ സുഖം..ഓണ്‍ ദ റോക്സില്‍..:)
പശ്ചാ‍ത്തല്‍ത്തിന് ഉണ്ണികൃഷ്ണന്റെ മധുരമായ കല്യാണി ..ഭൈരവി..പുറത്ത് നല്ല തണുപ്പ്..
പിന്നെ വിഷ്ണു മാഷിന്റെ പുതിയൊരു കവിതയും ..

കണ്ടോ:)

 
At Monday, December 04, 2006 8:10:00 am, Blogger reshma said...

നെഞ്ചിലുരയുന്ന വേദനാന്നൊക്കെ ചോര പൊടിയുന്ന താളുകളില്‍ എഴുതിവെച്ച് മജീദ് നമ്മളെ പറ്റിച്ചതാ ല്ലേ?


(വക്കാരിഷ്ടനോട് ഓഫിന് മാപ്പ് ചോദിക്കാന്‍ ഞാനായിട്ടില്ല:))

 
At Monday, December 04, 2006 8:14:00 am, Blogger myexperimentsandme said...

രേഷ്‌മേ, ഓഫിന് മാപ്പ് എന്നോടോ... നല്ല കഥ :)

 
At Monday, December 04, 2006 10:48:00 am, Blogger ഉമേഷ്::Umesh said...

ഡാ വക്കാരീ, നീ എന്റെ കയ്യീന്നു മേടിക്കുമേ...

ശുട്ടിടുവേന്‍!

ദേവന്‍ തൈക്കിളവനാണെങ്കില്‍ ഞാന്‍ പൈങ്കുനിക്കിളവന്‍, ഒന്നു പോഡേയ്...

 
At Monday, December 04, 2006 10:56:00 am, Blogger Adithyan said...

ഹഹ്ഹഹാഹഹ....

വിശ്വാമിത്രന്റെ തപസ്സിളകിയേഏഏഏ

വയസിനെപ്പറ്റി പറഞ്ഞാല്‍ വിശ്വാമിത്രന്‍ വയലന്റാവുമേ....

;))))

 
At Monday, December 04, 2006 2:41:00 pm, Blogger Unknown said...

വക്കാരി മാഷേ,
മുങ്കൂര്‍ ജാം പരിപാടി പറ്റില്ല. നല്ല എരിവുള്ള ഒറിജിനല്‍ അഭിപ്രായച്ചായ ഒഴിയ്ക്കൂ. അയ്യോ അവിയല്‍ കഴിയ്ക്കാന്‍ മറന്നു. :-)

 
At Monday, December 04, 2006 2:57:00 pm, Blogger സു | Su said...

പെരുമഴക്കാലം വിശ്വാമിത്രനില്‍ എത്തിനില്‍ക്കുമ്പോഴാണ് അപകടസ്ഥലത്തെത്തുന്ന പോലീസുകാരെപ്പോലെ ഞാന്‍ അവസാനമായിട്ട് വരുന്നത്.

പെരുമഴക്കാലം എന്ന സിനിമയില്‍ വക്കാരി പറഞ്ഞതൊക്കെ എനിക്കും തോന്നി. ഒരുത്തനെ കൊന്ന, ഭര്‍ത്താവിനേക്കാള്‍, അവരെ സഹായിക്കാന്‍ എത്തുന്ന നജീബ് എന്തുകൊണ്ട് നല്ലൊരു മനുഷ്യന്‍ ആയില്ലാന്നും, മീരജാസ്മിന്റെ ഭര്‍ത്താവിനെയാണ് കൊന്നതെങ്കില്‍ കാവ്യാമാധവന്റെ അഗ്രഹാരസമൂഹം, മാപ്പ് ചോദിക്കാന്‍, മീരാജാസ്മിന്റേയും, കുടുംബത്തിന്റേയും പിന്നാലെ, നടക്കില്ലേന്നും, അങ്ങനെ നടന്നാല്‍, അവര്‍ക്ക് ഉന്നതകുലചിന്തയില്ലേന്നും ഒക്കെ ഞാനും ചിന്തിച്ചു.
പിന്നെയെന്താ, “കല്ലായിക്കടവത്ത് കാറ്റൊന്നും മിണ്ടീലേ ന്നും, “ചെന്താര്‍മിഴീ പൂന്തേന്‍‌മൊഴീ” എന്നൊക്കെ കേട്ടതുകൊണ്ട് ഞാന്‍ ചിന്തയങ്ങോട്ട് വിട്ടു.

ആകപ്പാ‍ടെ “ ഒരു നോവിന്‍ പെരുമഴക്കാലം”.

ക്ലാസ്മേറ്റ്സ് ഞാന്‍ കണ്ടില്ല. അതുകൊണ്ട് ഇനി പിന്നെ നിരൂപിക്കാം .;)

 
At Monday, December 04, 2006 4:17:00 pm, Blogger മുസ്തഫ|musthapha said...

This comment has been removed by a blog administrator.

 
At Monday, December 04, 2006 4:20:00 pm, Blogger മുസ്തഫ|musthapha said...

പെരുമഴക്കാലം കണ്ട് എന്‍റെ പെമ്പ്രന്നോത്തി കരഞ്ഞു, അവള്‍ കരഞ്ഞാല്‍ പിന്നെ എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുവോ... ഞാനും കരഞ്ഞു :)

പെരുമഴക്കാലം ശരിക്കും ഇഷ്ടപ്പെട്ടു... വീട്ടിലിപ്പോഴാ ഡിവിഡി പ്ലെയര്‍ വാങ്ങിയത്... നല്ലതെന്ന് ‘കേട്ടറിഞ്ഞ’ പടങ്ങള്‍ കണ്ട് വരുന്നതേയുള്ളു.

കാവ്യയേക്കാളും മികച്ച് നിന്നത് മീരാ ജാസ്മിന്‍ തന്നെ. എന്തായാലും നായികമാര്‍ക്ക് മുഴുനീള പ്രാധാന്യമുള്ള ഒരു സിനിമ കാലങ്ങള്‍ക്ക് ശേഷം കണ്ടു.

ധീരയായ നായിക അടിമുടി വെട്ടിത്തിളങ്ങിയാലും, എങ്ങിനെപോയാലും അവസാനം നായകന്‍റെ കാരുണ്യത്തില്‍, സ്നേഹത്തില്‍ മതിമയങ്ങുന്ന സ്ഥിരം കാഴ്ചകള്‍ക്ക് പകരം, നായികമാര്‍ക്ക് അവസാനം വരെ മുന്‍ തൂക്കം കൊടുത്ത കമലിന് നന്ദി.

കാമ്പസ് സ്മരണകള്‍ അയവിറക്കാന്‍ ഒരു ചിത്രം, അതിലപ്പുറമൊന്നും ക്ലാസ്മേറ്റ്സിനെ പറ്റി പറയാനില്ല. ചില അനുഭവങ്ങള്‍ നമ്മുടെ മനസ്സിനെ ശരിക്കും മഥിക്കുമ്പോള്‍ ആ ചിത്രത്തോട് ഇഷ്ടം തോന്നിയാല്‍ അത് സ്വഭാവീകം.

ആസ്വാദകനെ വഴിതെറ്റിക്കാന്‍ വേണ്ടി ക്ലൈമാക്സില്‍ എന്തൊക്കെയോ കാട്ടികൂട്ടിയിരിക്കുന്നു. പ്രത്യേകിച്ചും ജയസൂര്യയെ കൊണ്ട് സ്വകാര്യം പറയിപ്പിക്കുന്നത്.

എന്തായാലും ബോറഡിക്കാതെ കാണാന്‍ കഴിയും എന്ന് തന്നെ പറയട്ടെ... കാമ്പസ് സ്റ്റോറി എങ്ങിനെ പറഞ്ഞാലും അത് കാണാന്‍ ഒരു സുഖം തന്നെ.

പാട്ട് നന്നായി രസിച്ചു - സിനിമ കാണുന്നതിന് മുന്‍പ് തന്നെ.

 
At Monday, December 04, 2006 4:37:00 pm, Blogger അതുല്യ said...

ഇനി ഞാനായിട്ട്‌ വക്കാരീടെ നെഞ്ചത്ത്‌ കേറാതെ എങ്ങനേ..

എനിക്ക്‌ കരച്ചില്‍ വന്ന ഒരേ ഒരു സിനിമ .. ദേശാടനം.

പെരുമഴയും ക്ലാസ്സ്‌മേറ്റ്‌സും ഒക്കെനിരൂപിയ്കാന്‍ തന്നെ തുനിഞ്ഞ വക്കാരി -- സത്യമായിട്ടും പൈയ്യിനെ കെട്ടി വന്നിട്ടും പിന്നേം സമയം ബാക്കി എന്ന സത്യാവസ്ഥ വിളിച്ചോതുന്നു. അച്ചട്ട്‌ .. കക്ഷി നാട്ടില്‍ തന്നെ..

വക്കാരിയേ.. ബാര്‍ബര്‍ഷോപ്പിലെങ്ങാനും ഈയ്യിടെ പോയോ? മ്മ് മ്മ് വിവരം ദുഫായിലാണേലും ഞാനറിയും... പോളിയോ പാളില്ല

നല്ല പ്രേമ രംഗം - നസീര്‍-ലക്ഷ്മി അഭിനയിച്ച, പിക്‌ക്‍നിക്കിലേ അടൂര്‍ഭാസി-ശ്രീലത - പടവലങ്ങ വെട്ടി മോതിരമായിട്ട്‌ അണിഞ്ഞ്‌ കൊടുക്കുന്നത്‌... (എന്റെ വയസ്സ്‌ ഇപ്പോ വക്കാരിയോ ഉമേശന്മാഷോ ഒക്കെ കൃത്യമായിട്ട്‌ പറയും... ഞാന്‍ ഒാടി....)

 
At Tuesday, January 09, 2007 3:55:00 pm, Blogger Peelikkutty!!!!! said...

നജീബ് ആളുശരിയല്ലെന്ന് വക്കാരിക്കെങ്ങനെ മനസ്സിലായ്?...എനിക്കാണെങ്കില്‍ ‘മോളേ’ന്നു വിളിച്ച് വന്നപ്പൊളാ കത്തിയത് :(

കാവ്യാമാധവന് അഭിനയിക്കാന്‍(സിനിമയില്‍ ജീവിക്കാനും!)തീരെ അറിയില്ല...കാവ്യ മാധവന്‍ ഒരു നല്ല നടിയേ അല്ല..(കാണാ‍ന്‍ നല്ല ഭംഗിയുള്ള കുട്ടിയാണേ:)).അതൊക്കെ മീരാജാസ്മിനെ കണ്ടുപഠിക്ക്.. മീരയുടെ എക്സ്പ്രഷന്‍സ് സ്ക്രീനില്‍ കണ്ടു കൊണ്ടിരിക്കാന്‍ തന്നെ എന്തൊരു സുഖാ!

 
At Sunday, March 04, 2007 1:13:00 am, Anonymous Anonymous said...

Premabhinayathe kurich inchipennu paranjathinodu yojikkunnu.

Manju wariar valare smart aaya abinayikkan venda budhi ulla onnamtharam natiyaanu..

samsayilla..

 

Post a comment

<< Home