Wednesday, September 06, 2006

ഇത് പണ്ട് ക്ലബ്ബിലിട്ടതാ-പരിസ്ഥിതിവാദി

“നമ്മുടെ നാട് നമ്മുടെ വീടാണ്. നമ്മള്‍ പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ നമ്മുടെ വീട്ടില്‍ കൂട്ടിയിടുമോ? ഇല്ല. പക്ഷേ നമ്മള്‍ അയല്പക്കക്കാരന്റെ പറമ്പിലോട്ട് തട്ടും. പക്ഷേ സുഹൃത്തുക്കളേ അവിടെക്കിടന്നാലും ഇവിടെക്കിടന്നാലും അത് നമ്മുടെ മണ്ണിനെ മലിനമാക്കും അതുകൊണ്ട് നമ്മള്‍ ഒരിക്കലും നമ്മുടെ വേസ്റ്റ് അയലോക്കക്കാരന്റെ പറമ്പില്‍ തട്ടരുത്”

പരിസ്ഥിതി വാദി പ്രസംഗിക്കുകയാണ്. എല്ലാവരും കൈയടിച്ചു. പ്രസംഗം കഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍ തോമാച്ചേട്ടന്‍ ഓടി അടുത്തെത്തി.

“സാറേ, ഒന്നോ രണ്ടൊ പ്ലാസ്റ്റിക്കൊക്കെയാണെങ്കില്‍ ഞാന്‍ കത്തിച്ചുകളയും. കുഴപ്പമുണ്ടോ?”

“പാടില്ല. അതും എന്താണ് ചെയ്യുന്നത്? അതില്‍‌നിന്നും ഉയരുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുകയല്ലേ ചെയ്യുന്നത്? ഒരിക്കലും നമ്മള്‍ പ്ലാസ്റ്റിക്ക് ഇങ്ങനെ കത്തിക്കരുത്”.

“പിന്നെ എന്തുചെയ്യും സാറേ? ഇതെല്ലാം കൂടി ഇങ്ങിനെ കൂന കൂടിക്കൂടി..............”

“സാറപ്പോ എങ്ങിനെയാ ഇതൊക്കെ കളയുന്നേ? മണ്ണിനും വായുവിനും ഒന്നും ഒന്നും പറ്റാതെ?” തോമാച്ചേട്ടന്‍ ചോദിച്ചു.

തോമാച്ചേട്ടന്റെ കവിളത്ത് ഒന്ന് തോണ്ടി കോവാലകിഷയണ്ണന്‍ സ്റ്റൈലില്‍ പരിസ്ഥിതിവാദി മൊഴിഞ്ഞു:

“ഞാനോ, ഞാന്‍ ഇതെല്ലാം കൂടെ ജീപ്പിലോട്ടിട്ട് തമിഴ്‌നാട്ടില്‍ ചരക്കെടുക്കാന്‍ പോകുമ്പോള്‍ അവിടെ തട്ടും”

Link

3 Comments:

At Thursday, September 07, 2006 7:53:00 pm, Blogger Raghavan P K said...

ഇതുമാതിരി വിഷയങള്‍ എത്ര ആവര്‍ത്തിച്ചാലും തെറ്റില്ല.തമിഴ്നാട്ടീന്നും ജീപ് അങോട്ടേക്കും വരുന്നില്ലേ?

 
At Friday, September 08, 2006 10:26:00 pm, Blogger myexperimentsandme said...

ഹ...ഹ...ശരിയാ രാഘവേട്ടാ, പക്ഷേ ഇത്തരം ബുദ്ധികള്‍ ആര്‍ക്കാണോ ആദ്യം വരുന്നത് അവര്‍ക്കായിരിക്കും ജയം-കാരണം ചവറുകള്‍ മറ്റവരുടേതാകുന്നു :)

നന്ദി കേട്ടോ

 
At Thursday, September 28, 2006 3:15:00 pm, Blogger paarppidam said...

ബുദ്ധിമാന്‍ തന്നെ. കൊള്ളാം.

നന്നായിരിക്കുന്നു. അവതരണരീതി വളരെ ഇഷ്ട്ടപ്പെട്ടു.

 

Post a Comment

<< Home