ഇത് വിശാലന്റെ മുന്തിരി ജ്യൂസ് പോസ്റ്റിലിട്ടതാ
ഔദ്യോഗിക വിജ്ഞാനവിനോദസഞ്ചാരകലാപരിപാടികള്‍ക്കിടയില്‍ മദ്രാസ്സിലെ ശ്രീറാം ഫൈബേഴ്സ് സന്ദര്‍ശിച്ച് അന്തംവിട്ട് അവരുടെ വിശാലമായ കോണ്‍ഫറന്‍സ് ഹാളില്‍ ഏസീയുടെ ശീതളശ്ചായയില്‍ (തന്നെ?) മുട്ടയുടെ ആകൃതിയിലുള്ള വിശാലമായ മേശയുടെ അപ്പുറത്തെ സൈഡില്‍ ഞങ്ങള്‍ പതിനൊന്നു പേര്‍, ഇപ്പുറത്തെ സൈഡില്‍ ഒമ്പതുപേര്‍ ഒരെന്‍ഡില്‍ സാര്‍, മറ്റേ എന്‍ഡില്‍ കമ്പനിയുടെ ഏറ്റവും വലിയ പുള്ളി സി.ഇ.ഓ. എല്ലാവരുടേയും മുന്‍പില്‍ ഫ്രൂട്ടി.
മൊത്തം നിശ്ശബ്ദത. എന്താ പറയേണ്ടതെന്നും മിണ്ടേണ്ടതെന്നും ആര്‍ക്കും ഒരു പിടിയുമില്ല. എല്ലാവന്റേയും നാക്ക് അണ്ണാക്കില്‍. നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് സി.ഇ.ഓ പറഞ്ഞു, എന്നാല്‍ ഫ്രൂട്ടി കുടി, നമുക്ക് അതു കഴിഞ്ഞ് സംസാരിക്കാം.
ഇന്നലത്തെ മനോരമയില്‍ കണ്ടപോലെ എങ്ങിനെ ചായകുടിക്കണം എന്നപോലത്തെ സംഗതികളൊന്നും അന്ന് വായിച്ചിട്ടില്ലായിരുന്നതുകാരണം, ഒരു മുട്ടന്‍ കമ്പനിയിലെ മുട്ടന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഒരു മുട്ടന്‍ സി.ഇ.ഓയുടെ മുന്‍പിലിരുന്ന് എങ്ങിനെ ഫ്രൂട്ടി കുടിക്കണം എന്ന് ആര്‍ക്കും ഒരു പിടുത്തവുമില്ല. എങ്ങാനും പിഴച്ചാല്‍ ഭാവിയില്‍ ഒരു ജോലി തരാന്‍ പ്രാപ്തമായ കമ്പനിയാണ്, പ്രാപ്തനായ സി.ഇ.ഓയും. മോശാഭിപ്രായം മൃതിയേക്കാള്‍ ഭയാനകം.
ഷുക്കൂറായിരുന്നു ആദ്യത്തെ ഇര. ഇനിഷ്യേറ്റീവ് എടുത്ത് ഷുക്കൂര്‍ തന്നെ സ്ട്രോയുടെ കൂര്‍ത്ത വശം ഫ്രൂട്ടിക്കൂടില്‍ കുത്തിയിറക്കി കൂട് മേശമേല്‍ വെച്ച് പതുക്കെ ഒരു സിപ്പ് അകത്തേക്ക് വലിച്ചു.
അതുവരെ സംഗതി ഓക്കേ.
ആരക്കമിഡിയണ്ണന്റെ തത്വം പ്രകാരം എത്ര മില്ലി ഫ്രൂട്ടി അകത്തേക്ക് ചെന്നോ അത്രയും അളവ് കൂട് അകത്തേക്ക് കുഴിഞ്ഞു.
അതുവരേയും ഓക്കേ.
പിന്നെയായിരുന്നു പ്രശ്നം. ഇനി ഷുക്കൂറിന് ചെയ്യേണ്ടത് സ്ട്രോ വായില്‍നിന്നും മാറ്റി വായ്ക്കകത്തുള്ള ഫ്രൂട്ടി വയറ്റിലാക്കണം (വലിയ കമ്പനിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ എങ്ങിനെ പെരുമാറണമെന്നുള്ളതിന് ഒരു ചിന്ന ട്രെയിനിംഗ് കിട്ടിയതുകാരണമാണോ എന്നറിയില്ല, ഇരുനൂറ്റമ്പതുമില്ലിയും ഒന്നിച്ചകത്താക്കാന്‍ ഷുക്കൂറ് തുനിഞ്ഞില്ല). പക്ഷേ ആരിക്കമിഡിയുടേയോ, വേറേ ഏതെങ്കിലും മിഡിയുടേയോ തത്വപ്രകാരം, ഷുക്കൂര്‍ സ്ട്രോ ചുണ്ടില്‍നിന്നും മാറ്റിയ ആ നിമിഷം തന്നെ തക്കം പാര്‍ത്തിരുന്നു ആ ഏരിയായിലുള്ള മൊത്തം കാറ്റും സ്ടോവഴി ഫ്രൂട്ടിക്കൂടിനകത്തു കയറുകയും........
...ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം എന്ന, വേറേ എന്തിനേയോ ഓര്‍മ്മിപ്പിക്കുന്ന, വല്ലാത്ത ഒരു ശബ്‌ദം ആ മുറിയാകെ മുഴങ്ങുകയും ചെയ്തു.
ഈ അപകടം മുന്‍കൂട്ടി കണ്ടതുകാരണം ഞങ്ങളാരും ആ ഇനിഷ്യേറ്റീവിനു തുനിഞ്ഞില്ല.
ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍ഫറന്‍സ് ഹാളില്‍ ഒരു വലിയ സി.ഇ.ഓയുടെ മുന്‍പില്‍ എങ്ങിനെ പെരുമാറണമെന്നൊക്കെ നന്നായി അറിയാമായിരുന്നതുകാരണം, ആ മീറ്റിംഗ് കഴിയുന്നതുവരെ ഞങ്ങള്‍ ചിരിയടക്കി.
ആ ശബ്ദം ഒന്നുകൂടി കേള്‍ക്കാന്‍ കഴിവില്ലാത്തതുകാരണമാണോ, അതോ ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍ഫറന്‍സ് ഹാളിലിരിക്കുന്ന വലിയ സി.ഇ.ഓ ആണ് താനെന്നോര്‍ക്കാതെ താനും ചിരിച്ചുപോകുമോ എന്നോര്‍ത്താണോ എന്നറിയില്ല, വളരെപ്പെട്ടെന്ന് സി.ഇ.ഓ ആ മീറ്റിംഗ് അവസാനിപ്പിച്ചു.
സീയീയയ്യോ ആ റൂമിനു പുറത്തിറങ്ങിയതും ഹാളാകെ ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം ശബ്‌ദത്താല്‍ മുഖരിതമായി.
20 Comments:
ഇങ്ങനത്തെ സംഭവങ്ങള്‍ മിക്കവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതല്ലേ ഗുരോ?
നന്നായിട്ടുണ്ട്!
കലികാലത്തും ഓണക്കാലത്തും കമന്റിനും കമന്റ്. നല്ല രസം.
നന്ദി കലുമാഷേ. എങ്ങിനെയുണ്ട് ആദ്യ വിവാഹയോണം? റീമയെ സഹായിക്കണം കേട്ടോ പായസം വെയ്ക്കാനൊക്കെ :)
അടിപൊളി വക്കാരി..അപ്പൊ സി.ഇ.ഓ മാര് ബ്രൂമ്ം മ്മിന്റെ എതിരാളികാളാണല്ലേ..
ഹഹഹഹഹ...
ഹെന്‍റമ്മോ കിണ്ണംകാച്ചി...
“...ഇനി ഷുക്കൂറിന് ചെയ്യേണ്ടത് സ്ട്രോ വായില്‍നിന്നും മാറ്റി വായ്ക്കകത്തുള്ള ഫ്രൂട്ടി വയറ്റിലാക്കണം..” ഇവിടെ എത്തിയതോടെ ചിരി തുടങ്ങിയിരുന്നു....
...ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം എന്ന, വേറേ എന്തിനേയോ ഓര്‍മ്മിപ്പിക്കുന്ന, വല്ലാത്ത ഒരു ശബ്‌ദം ആ മുറിയാകെ മുഴങ്ങുകയും ചെയ്തു....
ഇവിടെയെത്തിയതും മുഴങ്ങി - എന്‍റെ ചിരി
നന്ദി കുട്ടന്‍മേനോനേ, അദ്ദേഹം എതിരാളിയായിരുന്നോ അതോ, ഹേയ്, ഞാനാ ടൈപ്പല്ലാ ടൈപ്പ് ടീമായിരുന്നോ എന്നറിയില്ല. എന്തായാലും ഒച്ച കേട്ടതും സ്ഥലം കാലിയാക്കി :)
അഗ്രജാ, ഭാഗ്യവാന്‍. ചിരിക്കാന്‍ പറ്റിയില്ലേ. ആ ശബ്ദം കേട്ട സമയം മുഴുവന്‍ ഞങ്ങള്‍ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു. ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിന് നാണക്കേടുണ്ടാക്കരുതല്ലോ.
ഇത് ഒരു സംഭവ കഥ താന്‍.
വക്കാരീ,
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാനും യൂറോപ്യന്മാരായ രണ്ട് കമ്പനി അതിഥികളും ബിസിനസ് ലഞ്ചിന് പോയി.ലവന്മാര്‍ ചാടിക്കേറി എനിക്കും കൂടി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. വന്നപ്പോള്‍ ഒരു ഫുള്‍ കോഴി കറുമുറാന്ന് തന്തൂരി പോലെ ഫ്രൈ ചെയ്തത്. അണ്ണന്മാര്‍ ശില്‍പ്പം കൊത്തുന്നത് പോലെ കത്തിയും മുള്ളുമൊക്കെയായി എല്ല് വേറെ ഇറച്ചി വേറെ എന്ന രീതിയില്‍ കഴിക്കുന്നു.
ഞാന്‍ ഒറ്റയ്ക്ക് എന്റെ മൂറിയിലായിരുന്നെങ്കില്‍ ചൂണ്ടു വിരലും തള്ള വിരലും ചേര്‍ത്തുള്ള ഒരു പ്രയോഗത്തിലൂടെ കോഴിയെ വസ്ത്രാക്ഷേപം ചെയ്തേനേ.ഇതിപ്പൊ കത്തിയും മുള്ളുമായിപ്പോയില്ലെ? ഞാന്‍ സാധനത്തിനെ ചക്ക വെട്ടുമ്പോലെ രണ്ടായി വെട്ടി. എല്ലും മുള്ളുമൊന്നും നോക്കാതെ ചവച്ചരച്ച് അടിച്ച് കേറ്റി രണ്ട് കഷ്ണവും. കണ്ണ് തള്ളിപ്പോയ യൂറോപ്യന്മാര്‍ മിടുക്കന്‍ എന്ന് തോന്നിയിട്ടാണോ എന്നറിയില്ല, ടിഷ്യൂ പേപ്പറില്‍ ചിറി തുടച്ച് ഉടന്‍ തന്നെ കോണ്ട്റാക്റ്റ് സൈന്‍ ചെയ്ത് സ്ഥലം കാലിയാക്കി.
ഹ...ഹ...ദില്ലുബ്ബൂ. വിശാലന്‍ അതുപോലെ ബര്‍ഗ്ഗര്‍ കഴിച്ച കഥ പറഞ്ഞിട്ടുണ്ട്.
കത്തിയും മുള്ളും പിന്നെയും സമാധാനമുണ്ട്. ഇവിടെ അണ്ണന്മാര്‍ നല്ല മുള്ളുള്ള മീനിനെ ചോപ്‌സ്റ്റിക് വെച്ച് ശില്പചാരുത കാണിക്കുന്നത് കാണണം. അവസാനം ഒരു നാനോഗ്രാം ദശ പോലും ബാക്കിവെക്കാതെ വടിച്ച് നക്കിയതുപോലത്തെ മുള്ള് അവര്‍ ബാക്കി വെക്കും, ചോപ്സ്റ്റിക് കൊണ്ട് പെരുമാറിത്തന്നെ. സമ്മതിക്കണം.
എന്നാലും ചോറും സാമ്പാറും അവിയലും തോരനും തൈരുംഎല്ലാം കൂടി കൂട്ടിക്കുഴച്ച് വാരിത്തിന്ന് മുട്ട് വരെ ഒലിച്ചിറങ്ങിയതെല്ലാം നക്കിതോര്‍ത്താന്‍ നമുക്കല്ലേ പറ്റൂ
അത് കറക്ട് വല്ല്യമ്മായീ. ചില ദുര്‍ബ്ബല നിമിഷത്തില്‍ ആരും കാണാതെ ഇവിടുള്ളവരും കൈകൊണ്ട് ആ മുള്ളും ഈ ഇറച്ചിയും ഒക്കെ ഒന്ന് അഡ്‌ജസ്റ്റ് ചെയ്യുന്നതും കാണാം.
പക്ഷേ നമ്മള്‍ തിന്നുന്നതുപോലെ മുട്ടറ്റം പായസം ഒലിച്ചിറങ്ങി അത് നക്കിത്തോര്‍ത്തുന്നത് കണ്ടാല്‍ സായിപ്പണ്ണന്‍ മിക്കവാറും ഊണ് മതിയാക്കും. :)
തകര്‍പ്പന്‍ !!!
ഒരുപാട് ചിരിച്ചു.
ചിരി കേട്ട് ഉറങ്ങികിടന്ന പൊണ്ടാട്ടി ഞെട്ടിയുണര്ന്നു എന്നെ വഴകും പറഞ്ഞു.
:-0
നന്ദി നിഷാദ്. ഇത് ശരിക്കും സംഭവിച്ചത് തന്നെ. അന്ന് ഞങ്ങളും ഒത്തിരി ചിരിച്ചു. പാവം ഷുക്കൂര്‍. അദ്ദേഹത്തിന് ബ്ലോഗ് വായനാശീലമില്ല എന്നുള്ള ഒരു തോന്നലിലാണ് ഇത് പബ്ലിക്കാക്കിയത് :)
വക്കാരിമാഷേ... ആ ശബ്ദം ഇത്രസുന്ദരമായി മലയാളത്തിലേക്ക് ട്രന്‍സിലേറ്റു ചെയ്തു അല്ലെ.. അടിപൊളി... സൂപ്പര്‍
ഹ ഹ ഹ ..വക്കാരിയേ.. അതു കൊള്ളാം..
എന്തൊരു കോയ ഇന്‍സിഡന്‍സ് ( ഇങ്ങളോടു തന്നെ കടപ്പാട്).. ദേ ഞാനിപ്പം 4 ഫ്രൂട്ടി വാങ്ങി അതിലൊന്നു അകത്താക്കി പീസീ ഓപ്പണ്‍ ചെയ്തതേയുള്ളൂ ! സത്യം !
ആദ്യമായി മസാല ദോശ കത്തിയും മുള്ളും ഉപയോഗിച്ച് തിന്നുന്നതു കണ്ടതു..singapore airport , indian തട്ടു കടയില്‍...
വക്കാരി മാഷേ .. അടിപൊളി രസിച്ചു ..ഈ കഥ ഇവിടെ ആരുറ്റെയെങ്കിലും പേരില്‍ ഇറക്കാന്‍ പറ്റുമൊ എന്നു നോക്കട്ടെ ... പകര്‍പ്പവകാശ പ്രശ്നം ഒന്നും ഇല്ലല്ലൊ ...
താരേ, അയ്യോ കഷ്ടം. ഈ നിമിഷം വരെ അങ്ങിനെ ഓര്‍ത്തില്ലായിരുന്നു. താരയുടെ ബ്ലോഗില്‍ താരതന്നെ താരം. അതിനെ ഞാന്‍ പൂര്‍ണ്ണമയും ബഹു മാനിക്കുന്നു. നോ പിരോബിളംന്ന്.
ഒരിക്കലും അതുകൊണ്ടൊന്നും അല്ല കേട്ടോ. അങ്ങിനെ ഓര്‍ത്തേ ഇല്ല. ഇത് വിശാലന്‍ മണ്ണാങ്കട്ട-കരിയില്ല പോസ്റ്റ് തുടങ്ങിയപ്പോള്‍ തുടങ്ങിയ ആഗ്രഹമാണ്. പിന്നെ ഇപ്പോളെങ്കിലും ഇത് തുടങ്ങിയില്ലായിരുന്നെങ്കില്‍ സിദ്ധാര്‍ത്ഥന്‍ അവിയല്‍ നാമം അടിച്ചുകൊണ്ട് പോയേനെ :)
താരയുടെ ബ്ലോഗില്‍ വന്നിരുന്നു. ചില സമയത്ത് ചുമ്മാ ആകാശത്തേക്കും (അല്ല മച്ചിലേക്കും)നോക്കിയിരിക്കും-കമന്റാന്‍ മറക്കും. കുഴപ്പം എന്റെതന്നെ. അല്ലാതെ വേറൊരു കാരണവുമില്ല കേട്ടോ. തീര്‍ച്ചായും ഇനിയും വരും.
താരയ്ക്കും കുടുംബത്തിനും ഓണാശംസകള്‍.
വക്കാരി ഈ ചമ്മല്‍ നന്നായി. എനിക്കും പറ്റിയിട്ടുണ്ട് ഇതു പോലെ.. അമളിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.അമേരിക്കയില്‍ വന്നതിന്റെ രണ്ടാം ദിവസം. വാള്‍മാര്‍ട്ടില്‍ പോയി. സാധനങ്ങള്‍ വാങ്ങി കാഷ്യറുടെ അടുത്ത് വന്നു.കിളിപോലത്തെ ഒരു പെണ്ണ്. ഞാന്‍ ചോദിച്ച്. എനിക്കൊരു റബ്ബര്‍ തരാമോ എന്ന്. റബ്ബര്‍ ബാന്‍ഡ് ആണ് ഉദ്ദേശിച്ചത്..പെണ്ണിന്റെ ഒരു നോട്ടം. റബ്ബര്‍ എന്നാല്‍ കോണ്‍ഡം ആണെന്ന് ഞാന്‍ ഓര്‍ത്തില്ല.
ഇതുവരെ കണ്ടിടത്തൊളം എല്ലാവരും രണ്ടു കൈയും പല്ലും നഖവും ഉപയോഗിച്ചു ശ്‌ര്‍ള്‍... എന്നു ശബ്ദം ഉണ്ടാക്കി കഴിക്കുന്ന ഒന്നേയുള്ളൂ "ഞണ്ട്"
അതിനാല്‍ ഇന്നുമുതല്‍ എല്ലാ ഓഫിസുകളിലും ബോര്‍ഡ് റൂമുകളില്‍ കാപ്പിക്കും ഡോനട്ട് എന്ന ഇംഗ്ലീഷ് വടയ്ക്കും പകരം ഞണ്ട് കറിയും പച്ച വെള്ളവും കൊടുത്ത് മേല്‍പ്പറഞ്ഞപോലുള്ള സ്ഥിതിവിശേഷങ്ങള്‍ ഒഴിവാക്കണമെന്നു നമുക്കു നിര്‍ദ്ദേശിച്ചാലോ?
ഇത്തിരിവെട്ടമേ, കൈത്തിരിവെട്ടമേ, കുറേ ആലോചിച്ചു, അതൊന്ന് പരിഭാഷപ്പെടുത്താന്‍. ഒത്തല്ലേ :)
ഇടിവാളേ, അപ്പോള്‍ ഫ്രൂട്ടിയൊക്കെ അടിച്ചടിച്ച് പൊളിക്കുകയാണല്ലേ? തിരിച്ചെത്തിയോ? നാട്ടുവിശേഷങ്ങള്‍ ഓരോന്നായി പോരട്ടെ.
അന്‍വറേ, ആ പാവം ഷുക്കൂറിന്റെ അടുത്ത് മാത്രം പറഞ്ഞേക്കല്ലേ :) രണ്ട് തടിയന്മാര്‍ രണ്ടറ്റത്തും പിടിച്ച് വലിച്ചാല്‍ പോലും കീറില്ലാത്ത നാന്‍ കത്തിയും മുള്ളും വെച്ച് കരകൌശലം കാണിക്കുന്നവരുമുണ്ട്.
പല്ലീ, നന്ദിയാശംസകള്‍, ഓണാശംസകള്‍.
മനാസേ, അത് പലര്‍ക്കും പറ്റിയ പറ്റായിരുന്നെന്ന് തോന്നുന്നു. ലെവനെ ആദ്യമായി കണ്ടാല്‍ അങ്ങിനെയോര്‍ത്തില്ലെങ്കിലല്ലേ അത്‌ഭുതമുള്ളൂ. നന്ദി കേട്ടോ.
കുടിയാ, അങ്ങിനത്തെ പ്രശ്‌നങ്ങള്‍ ഭീകരം, ഭയാനകം. അവിടെയായതുകൊണ്ട് പിന്നെ അതൊക്കെ കേട്ടാലും നമ്മള്‍ ചമ്മുമെന്നല്ലാതെ അവര്‍ ചമ്മാന്‍ വഴിയില്ലല്ലോ:)
പുള്ളീ, അത് കൊള്ളാം. ഇവിടെ ന്യൂഡിത്സിന്റെ ക്വാളിറ്റി അളക്കുന്നത് അത് കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുളുഗുളു ശബ്ദത്തിന്റെ അളവ് വെച്ചാണ്. ശബ്‌ദമൊന്നുമുണ്ടായില്ലെങ്കില്‍ ന്യൂഡിത്സ് കൊള്ളൂല്ല എന്നാണ് വെയ്‌പ്. ഏത്തപ്പഴവും പോത്തിറച്ചിയും, ലഡ്ഡുവും ചമ്മന്തിയും, ചൂടുപാലും മുക്കിത്തിന്നാന്‍ മത്തിവറത്തതും ടൈപ്പ് കോമ്പിനേഷന്‍ വല്ലതുമാണോ ഇനി പച്ചവെള്ളവും ഞണ്ട് കറിയും? :)
വക്കാരീ.. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും അതുപോലെ കൊടുത്ത കമന്റും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് കേട്ടിരിക്കുന്നത്. ;)
ജപ്പാനില്‍ ഒരു രാജകുമാരന്‍ ഉണ്ടായി എന്നു ദീപിക പറയുന്നു.. :)
യ്യോ...രാജകുമാരന്‍ ഉണ്ടായോ?
ഇവിടെല്ലാവരും ടെന്‍ഷനടിച്ചിരിക്കുകയായിരുന്നു. ഇതും കൂടി പെണ്ണായിരുന്നെങ്കില്‍ പെണ്ണുങ്ങളെ ചക്രവര്‍ത്തിനീ, നിനക്കു ഞാനൊരു ചക്കരവരട്ടി തരും എന്ന പാട്ടൊക്കെ പാടിച്ച് ചക്കരവരട്ടിനിയാക്കാന്‍ നിയമം വരെ മാറ്റാന്‍ നോക്കുകയായിരുന്നു ഇവര്‍.
(ഞാനും ടെന്‍ഷനടിച്ചിരിക്കുകയായിരുന്നു. ഇനി ആണ് തന്നെ മതി പിന്‍ഗാമി എന്ന് തീരുമാനിക്കുകയും, അതിന്‍ യോഗ്യരായ ജപ്പാന്‍കാര്‍ ഇല്ല എന്നുള്ള വാസ്‌തവം ഇവര്‍ മനസ്സിലാക്കുകയും അത് ഞാന്‍ ഇവിടെനിന്നു പോകുന്നതിനു മുന്‍പ് തന്നെയാവുകയും (അല്ലെങ്കില്‍ പിന്നെ തിരിച്ച് വരണ്ടേ) ആയിരുന്നെങ്കില്‍ പിന്നെ കൊട്ടാരം ചിലവില്‍ ബ്ലോഗാമായിരുന്നു...എല്ലാം പോയില്ലേ)
കണ്ടോ അതിനു പറ്റിയ വടവരിയും: jpafmjl-എന്ന് പറഞ്ഞാല്‍ ജപ്പാന്‍ ഫാമിലി ജപ്പാനില്‍.
Post a Comment
<< Home